ഏറ്റുമാനൂർ : ഡൽഹി ആസ്ഥാനമായ അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ പാലാ കരൂർ പുളിക്കൽ ഹൗസ് റോയി ജോസഫിനെയാണ് (39)...
ചെന്നൈ: കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിൽ നിലവിൽ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആർ -വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളിൽനിന്ന്...
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായി. മൊത്തം 3,20,067 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളിൽ ഇനി മുതൽ വെൽക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നൽകും. പുതിയ സ്വിഫ്റ്റ് കമ്പനിയുടെ ബസ്സുകളിലാണ് ഈ സൗകര്യം ഒരുക്കുക. വായിക്കാൻ പ്രസിദ്ധീകരണങ്ങളും ലഭിക്കും. ബസ്സിൽ ശുചിത്വം ഉറപ്പുവരുത്തും. യാത്രക്കാരുടെ...
കണ്ണൂർ: തോട്ടടയിലെ കണ്ണൂർ ഗവ. ഐ.ടി.ഐ.യിൽ ടെക്നീഷ്യൻ മെക്കാട്രോണിക്സ് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ടെക്നീഷ്യൻ മെക്കട്രോണിക്സ് ട്രേഡിലെ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൊട്രോണിക്സ് /മെക്കാനിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി...
ഇരിട്ടി: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വിവിധതരം യുണിഫോം സേനയിലേക്ക് അവസരം ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കായികക്ഷമതാ പരിശീലനം തുടങ്ങി. മിലിറ്ററി, പാരാ മിലിറ്ററി, പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവയിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് തൊഴിൽ...
കണ്ണൂർ: മൃഗാസ്പത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ കൃഷിക്കാർ ബുദ്ധിമുട്ടുന്നു. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് മലയോര മേഖലകളിലെ ക്ഷീരകർഷകരാണ്. ജില്ലാ മൃഗാസ്പത്രിയടക്കം ജില്ലയിലെ 90 ക്ലിനിക്കുകളിൽ വേണ്ടത് 105 ഡോക്ടർമാർ. നിലവിലുള്ളത് 79 പേർ. ഒഴിവുകളുടെ എണ്ണം 26....
മട്ടന്നൂർ: വാഹനത്തിരക്കേറിയ മട്ടന്നൂർ കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനം തുടങ്ങിയില്ല. ഒന്നരമാസം മുൻപ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ചുവന്ന ലൈറ്റ് മാത്രമാണ് തെളിയുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് മട്ടന്നൂർ-ഇരിട്ടി റോഡ് കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ...
കണ്ണപുരം:വംശനാശ ഭീഷണി നേരിടുന്ന കരിവാലൻ കൊക്കുകളുടെ ഇഷ്ട താവളമായി ചതുപ്പുകൾ. ചെറുകുന്ന്, കണ്ണപുരം, തെക്കുമ്പാട്, ഏഴോം, ചെറുതാഴം ഭാസ്കരൻ പീടിക തണ്ണീർത്തടങ്ങളിൽ പതിവുതെറ്റാതെ എത്തിയതാണ് കരിവാലൻ എന്ന പട്ടവാലൻ ഗോഡ്വിറ്റുകൾ. ഇവയുടെ സ്വദേശം റഷ്യയാണ്. 15...
കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി വഴിക്കടവിൽ കോഴിഫാമിലുണ്ടായ തീപിടിത്തത്തിൽ നാലായിരത്തിലധികം കോഴികൾ ചത്തു. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിനാണ് തീപിടിച്ചത്. ഫാം മുഴുവനായി കത്തിനശിച്ചു. 2 മാസം പ്രായമായ കോഴികളാണ് ചത്തത്. മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും...