കൂത്തുപറമ്പ്: കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺ, പെൺ വിഭാഗങ്ങളിൽ തളിപ്പറമ്പ് കേയീ സാഹിബ് കോളേജ് ജേതാക്കളായി. ആൺ കുട്ടികളുടെ വിഭാഗത്തിൽ മലബാർ ബി.എഡ്...
പേരാവൂർ : കൂത്തുപറമ്പ് എക്സൈസും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും നത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ഗോവ മദ്യം പ്ലാറ്റ്ഫോമിൽ നിന്ന് കണ്ടെടുത്തു. സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാൽ, പ്രിവന്റീവ് ഓഫിസർ...
ചിറ്റാരിപ്പറമ്പ് : ചെള്ളത്ത് വയൽ കാട്ടിൽ രയരോത്ത് കാവ് തിറ ഉത്സവം ചൊവ്വ, ബുധൻ (22, 23) ദിവസങ്ങളിൽ നടക്കും. ശാസ്തപ്പൻ, ഗുളികൻ, ഘണ്ഠാകർണൻ, വേട്ടക്കൊരുമകൻ, വസൂരിമാല, പോതി എന്നീ തിറകൾ കെട്ടിയാടും. ഉത്സവദിവസങ്ങളിൽ അന്നദാനമുണ്ടാകില്ല.
കൂത്തുപറമ്പ് : കൂത്തുപറമ്പ് ടൗണിലെ കെട്ടിട്ടത്തിൽ വൻ തീപിടുത്തം. തലശേരി റോഡിലെ പ്യാർലാൻറ് ഹോട്ടൽ കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീയണക്കാനുളള ശ്രമം തുടരുന്നു.
Lകോളയാട്: കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിൽ സർക്കിൾ ടീം പെരുവ ദേശത്ത് കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു...
കൂത്തുപറമ്പ് : കിളികളെയും പൂമ്പാറ്റകളെയും സ്കൂൾമുറ്റത്ത് വിരുന്നെത്തിക്കുന്ന തരത്തിൽ ശലഭോദ്യാനമൊരുക്കുകയാണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്. പ്രകൃതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുട്ടികളിൽ താത്പര്യം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ശലഭ ലാർവകളുടെ ആഹാരമായ സസ്യങ്ങൾ സ്കൂൾവളപ്പിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ...
കതിരൂർ : ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഹരിത പാഠശാല സംഘടിപ്പിച്ചു. പഞ്ചായത്ത്തല സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു....
കതിരൂർ : മനുഷ്യനെപ്പോലെ പക്ഷികൾക്കും വെള്ളം അത്യാവശ്യമാണെന്ന അവബോധം കുട്ടികളിലും സാധാരണക്കാരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കതിരൂരിൽ കിളിപ്പാത്ര വിതരണം തുടങ്ങി. കതിരൂർ ചെറഗ് പ്രകൃതിനിരീക്ഷണ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടം എന്ന നിലയിൽ പഞ്ചായത്ത് അംഗങ്ങളായ 18...
കൂത്തുപറമ്പ് : നഗരത്തിലെ ഗതാഗത കുരുക്കിന്റെ കേന്ദ്രമായി നിലനിൽക്കുന്ന കണ്ണൂർ റോഡിലെ ട്രാഫിക് സർക്കിൾ പുനർനിർമിക്കുന്ന നടപടി പാതിവഴിയിൽ നിലച്ചു. 3 വർഷം മുൻപ് തുടക്കമിട്ട പ്രവൃത്തിയാണ് അനിശ്ചിതമായി നീണ്ട് നഗര മുഖത്തിന് തന്നെ വൈകൃതമാകുന്ന...
കൂത്തുപറമ്പ് : സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ നിർമ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിന് സമീപമാണ് ജെൻഡർ കോംപ്ലക്സ് നിർമ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ഒന്നാം...