കതിരൂർ:കതിരൂർ ഗുരുക്കളുടെ കളരി പാരമ്പര്യമുള്ള കതിരൂരിലെ സ്ത്രീകൾക്ക് കരുത്ത് ഇനിയും കൂടും.സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിംഗുമായി കതിരൂർ പഞ്ചായത്ത് വനിതകൾക്കായി ജിംനേഷ്യം ഒരുക്കുന്നു. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിൽ ഒന്നിന് ഫിറ്റ്നസ് സെന്റർ പ്രവർത്തനം തുടങ്ങും....
മമ്പറം: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി....
കണ്ണൂർ : ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പുരസ്കാരം പെരളശേരി സ്വദേശിനിക്ക്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷക ഡോ. എം. അനുശ്രീയാണ് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്കാരം നേടിയത്....
കൂത്തുപറമ്പ് : മണിചെയിന് മാതൃകയില് സംസ്ഥാനത്ത് പലയിടങ്ങളില്നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില് ഒരാള് അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്സ്പെക്ടര് വി.എ. ബിനു മോഹനും...
പാനൂർ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിടുന്ന ജ്യോതിസ് വിദ്യാഭ്യാസപദ്ധതി 16-ന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മാർഗരേഖയുടെ പ്രകാശനവും നടത്തും....
പാനൂർ : പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന ‘തൃപ്തി ‘കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി വില്പനശാല പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ...
പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ അപകടം ഒഴിവാക്കിയത്. രണ്ടുവർഷം മുമ്പ് മേഖലയിൽ വലിയ...
കൂത്തുപറമ്പ് : ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൈതേരി 11-ാം മൈലിലെ മാവേലി സൂപ്പർസ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിച്ചു....
കൂത്തുപറമ്പ്: വലിയവെളിച്ചത്ത് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത് ലക്ഷങ്ങൾകൊണ്ട് കളിക്കുന്ന വൻ ചൂതാട്ടസംഘം. അതിസാഹസികമായി പൊലീസ് നടത്തിയ പരിശോധനയിൽ 8.76 ലക്ഷം രൂപയുമായി 28 പേരെയാണ് പിടികൂടിയത്. ഇതര ജില്ലകളിൽനിന്നുവരെ ചൂതാട്ടത്തിനായി ആഡംബര വാഹനങ്ങളിൽ ആളുകൾ വലിയവെളിച്ചത്ത്...
ചിറ്റാരിപ്പറമ്പ് : പേരാവൂർ-നിടുംപൊയിൽ-തലശേരി റോഡിൽ പതിനാലാം മൈലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ആർക്കും പരിക്കില്ല. റോഡിൽ...