കൂത്തുപറമ്പ് : വലിയവെളിച്ചത്ത് നിർമാണം പൂർത്തിയായ കൂത്തുപറമ്പ് ഐഎച്ച്ആർഡി കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. മൂന്നുകോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജ് പുറക്കളത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2011ലാണ് വലിയവെളിച്ചത്ത്...
കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭ പരിധിയിലുള്ള കെട്ടിടങ്ങളിൽ അനുമതി ഇല്ലാതെ കൂട്ടിച്ചേർക്കലുകളോ ഉപയോഗ ക്രമത്തിൽ മാറ്റം വരുത്തലോ നടത്തിയിട്ടുണ്ടെങ്കിൽ കെട്ടിട ഉടമകൾ സർക്കാർ നിർദ്ദേശിച്ച ഒമ്പത് ‘ബി’ ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തി നഗരസഭാ ഓഫീസിലെത്തിക്കണം. പിഴ...
കൂത്തുപറമ്പ്: ടൗണിലെ 34 ഓട്ടോറിക്ഷകൾക്ക് മുനിസിപ്പാലിറ്റിയിൽ സിറ്റി പെർമിറ്റ് അനുവദിക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) അംഗങ്ങളായ എം. അരുൺ ഉൾപ്പെടെ 34 ഓട്ടോറിക്ഷ ഉടമകളാണ് ഹൈകോടതിയെ സമീപിച്ചത്....
കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ 27-ന് പ്രവർത്തനം തുടങ്ങും. റിമാൻഡ് തടവുകാരെയാണ് ജയിലിൽ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകാറാകുമ്പോഴും പ്രവർത്തനം തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പെഷ്യൽ സബ്...
പേര്യ : വരയാലിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ തോട്ടിലേക്ക് മറിഞ്ഞ് കാർ യാത്രികയായ വയോധിക മരിച്ചു.കൂത്ത്പറമ്പ് കണ്ടൻകുന്ന് നീർവേലി മനാസ് മഹലിൽ ആയിഷയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം....
കൂത്തുപറമ്പ് : ആമസോണ്‍ വഴി ഓണ്‍ലൈനായി നെതർലാൻഡിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിച്ച 70 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിലായി. കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീരാഗാണ് പിടിയിലായത്.കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍...
കൂത്തുപറമ്പ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കൂത്തുപറമ്പിനടുത്ത മെരുവമ്പായി സ്വദേശിയും ഡ്രൈവറുമായ കെ.പി. അഭിഷേകാണ് (26) ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്. മെയ് 12ന് പുലർച്ചെ കൂത്തുപറമ്പ്- മട്ടന്നൂർ കെ.എസ്.ടി.പി...
കൂത്തുപറമ്പ്: കാപ്പി കുടിക്കാൻ കാപ്പിക്കുരു വേണ്ടെന്നാണ് ചെറുവാഞ്ചേരി ചീരാറ്റയിലെ എ ആർ ഫുഡ്സ് പ്രൊഡക്ഷൻ ടീം പറയുന്നത്. വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന ഇവരുടെ കാപ്പിപ്പൊടിയിൽ ഈത്തപ്പഴത്തിന്റെ കുരുവുണ്ട്, ജീരകവും ഉലുവയും ഏലക്കായയുമുണ്ട്. എന്നാൽ കാപ്പിക്കുരു തീരെയില്ല. വിപണിയിലിറക്കി...
പാനൂർ : പ്രവൃത്തി നടക്കുന്നതിനാൽ പാറാട് – കുന്നോത്ത് പറമ്പ് – പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ സെൻട്രൽ പൊയിലൂർ- വടക്കേ പൊയിലൂർ...
ഇരിട്ടി: കിളിയന്തറ എക്സൈസ് ചെക്പോസ്റ്റ് ജില്ലാ അതിർത്തിയായ കൂട്ടുപുഴയിലേക്ക് മാറ്റി പ്രവർത്തിക്കും. കൂട്ടുപുഴയിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്തേക്ക് ചെക്പോസ്റ്റിന്റെ കണ്ടെയ്നർ കെട്ടിടം മാറ്റി സ്ഥാപിച്ചു. മിനുക്ക് പണികൾ ഒരാഴ്ചക്കകം പൂർത്തിയാവും.സംസ്ഥാന നിർമിതി കേന്ദ്രമാണ് കണ്ടെയ്നർ...