കേളകം: ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേളകം പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് വിദ്യാർത്ഥി ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയപ്പോഴാണ് സംഭവം....
പേരാവൂർ: കേളകം ടൗൺ ഭാഗത്ത് പേരാവൂർ എക്സൈസ് നടത്തിയ പരിശോധനയിൽ കേളകം നാരുവേലിൽ വീട്ടിൽ എൻ.പി.എൽദോയെ 10 കിലോ നിരോധിത പുകയില ഉത്പ്പന്നം സഹിതം പിടികൂടി.പേരാവൂർ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽകൂടുതൽ കോട്പ കേസുകൾ...
കേളകം: ഇരട്ടത്തോട് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊട്ടിയൂർ ഇരട്ടത്തോട് കോളനിയിലെ കൂടത്തിൽ അജിത്തിന്റെ(24) മൃതദേഹമാണ് കണിച്ചാർ കാളികയം പമ്പ് ഹൗസിന് സമീപത്ത്ബാവലിപ്പുഴയിൽ നിന്നും ചൊവ്വാഴ്ച സന്ധ്യയോടെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് അജിത്തിനെ...
പേരാവൂർ: താലൂക്കാസ്പത്രിയിൽ ജോലിക്രമീകരണ വ്യവസ്ഥയിലുണ്ടായിരുന്ന ഏക അനസ്തീഷ്യ ഡോക്ടറെ കൂടി സ്ഥലം മാറ്റി.ഇതോടെ താലൂക്കാസ്പത്രിയിലെ പ്രസവചികിത്സയും ശസ്ത്രക്രിയകളും പൂർണമായും നിലച്ചു. കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അസി.സർജൻ തസ്തികയിൽ ജോലി ചെയ്തിരുന്ന അനസ്തീഷ്യസ്റ്റ് ഡോ.വി.കെ.അശ്വിനെ രണ്ട് വർഷം മുൻപാണ്...
കേളകം: ഇരട്ടത്തോടിന് സമീപം തോട്ടിൽ ചാടിയ ആദിവാസി കോളനിയിലെ കൂടത്തിൽ അജിത്തിനെ കണ്ടെത്താനായില്ല.തിങ്കളാഴ്ച പകൽ മുഴുവൻ പേരാവൂർ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് ടീമും സംയുക്തമായി ഇരട്ടത്തോടിലും ബാവലിപ്പുഴയിൽ അണുങ്ങോട് വരെയും തിരച്ചിൽ നടത്തി....
കേളകം: ഉരുൾപൊട്ടിയ ദുരന്തമേഖലയിൽ കൈത്താങ്ങായി മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിലെ കുട്ടിപ്പട്ടാളം. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായെത്തിയ സൈന്യം മടങ്ങിയെങ്കിലും ദുരന്തമേഖലയിൽ കൈത്താങ്ങായി ഈ നാട്ടുസൈന്യം സേവനത്തിൽ തന്നെയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്നുപേരെ...
കേളകം : ജില്ലയിലെ ആറളം വന്യജീവിസങ്കേതം സാങ്കേതികമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ആറളം, കൊട്ടിയൂർ എന്നിവയാണ് ജില്ലയിലെ രണ്ടു വന്യജീവിസങ്കേതങ്ങളെങ്കിലും ആറളത്തിന്റെ കാര്യത്തിൽ നിയമപരമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചുള്ള അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖ. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ്...
കേളകം: കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31-ന് ഞായറാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം. രാവിലെ 10.30-ന് കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക്...
കേളകം : കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്ര ത്രിവേണിസംഗമ സ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേളകം : സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ഇക്കണോമിക്സ് ജൂനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. 29 ന് 10ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടത്തും.