പൂളക്കുറ്റി: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടം വൈകുന്നതിനെതിരെ എൽ.ഡി.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ച് അപഹാസ്യമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ.ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജനുവദിക്കണമെന്നാവശ്യപ്പെട്ടും റവന്യൂ-കൃഷി അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി...
നെടുംപുറംചാൽ: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന നെടുംപുറംചാലിലെ കർഷകരുടെ ദുരിതം ഇരട്ടിയാക്കി കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.സനോജ് ഇലവുങ്കലിന്റെ കൃഷിയിടത്തിലെത്തിയ പന്നിക്കൂട്ടം നൂറോളം ചുവട് കപ്പക്കൂടവും ചേമ്പും മറ്റ് കാർഷിക ഇടവിളകളും നശിപ്പിച്ചു.സനോജിന്റെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിവേലി ഉരുൾപൊട്ടലിൽ...
പേരാവൂർ: കണിച്ചാർ ഉരുൾപൊട്ടൽ ബാധിതർക്ക്നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ് കണിച്ചാർ പഞ്ചായത്ത്കമ്മിറ്റി ജില്ലാ കലക്ടറേറ്റിലേക്ക്മാർച്ച് നടത്തും.വ്യാഴാഴ്ച രാവിലെ പത്തിന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് ജില്ലാ നേതാക്കൾ സംബന്ധിക്കും....
നെടുംപുറംചാൽ(കണ്ണൂർ): മൂന്ന് ജീവൻ കവരുകയും നിരവധി വീടുകളും ഏക്കർകണക്കിന് കൃഷിഭൂമിയും നശിപ്പിച്ച് സംഹാരതാണ്ഡവുമാടിയ ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ നെടുംപുറംചാലിൽ വേറിട്ട ജനകീയ പ്രതിഷേധം നടന്നു.പ്രതീകാത്മക ശവമെണ്ണൽ,ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിക്കൽ തുടങ്ങിയ...
പേരാവൂർ: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലിന്റെ ഭൗമ ശാസ്ത്ര കാരണങ്ങളും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പ്രാദേശിക പഠനാവതരണം ശനിയാഴ്ച പേരാവൂരിലും കണിച്ചാറിലും നടക്കും.രാവിലെ 11 മണിക്ക് പേരാവൂർ മലബാർ ബി.എഡ് കോളേജിലും രണ്ട് മണിക്ക്...
നിടുംപുറംചാൽ:ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ നെല്ലാനിക്കൽ പ്രദേശത്ത് വീണ്ടും കൃഷിനാശം.പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലിനജലവും കരിങ്കൽ പൊടിയും കൃഷിഭൂമിയിലേക്ക് കയറിയാണ് നാശമുണ്ടായത്.നെല്ലാനിക്കലിലെഷിന്റോ കുഴിയാട്ടിൽ,മനോജ് കിഴക്കേടം എന്നിവരുടെ പച്ചക്കറി കൃഷിയും മരച്ചീനികൃഷിയുമാണ് നശിച്ചത്. ഉരുൾപൊട്ടലിൽ നാശമുണ്ടായ കൃഷിഭൂമിയിൽ വായ്പയെടുത്ത്...
കേളകം: ലഹരിക്കെതിരെ കൈകോർത്ത്ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ്ജാഗ്രത സമിതിയും പി. ടി.എയും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ മനുഷ്യച്ചങ്ങല തീർത്തത്.പി.ടി.എ പ്രസിഡന്റ് ടി.ബി.വിനോദ് കുമാർ, പ്രഥമാധ്യാപിക പി.കെ.കുമാരി,...
കണിച്ചാർ: ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഡിജിറ്റൽ രൂപത്തിൽ പ്രവർത്തിക്കുന്നതിനുള്ള ഹരിതമിത്രം ആപ്പ് സർവേ കണിച്ചാർ പഞ്ചായത്തിൽ പൂർത്തിയായി.പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജോജൻ എടത്താഴെ അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ .സോമശേഖരൻ...
കണിച്ചാർ: നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച സ്വീകരണം നൽകും.ചാണപ്പാറ ദേവീ ക്ഷേത്രം,അത്തിക്കണ്ടം ഭഗവതി ക്ഷേത്രം,പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 11 നും 11.30നുമിടയിലാണ് സ്വീകരണമൊരുക്കുക.
കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനെതിരെ അപകീർത്തികരമായ പ്രചരണം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിടുംപുറംചാൽ ടൗണിൽ കഴിഞ്ഞ ദിവസം വ്യക്തിപരമായി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന നോട്ടീസുകൾ വിതരണം ചെയ്തത്.ബൈക്കിന്റെ നമ്പർ മറച്ചും മുഖം മുഴുവൻ മറക്കുന്ന ഹെൽമെറ്റ്...