ഇരിട്ടി : ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് ബുധനാഴ്ചമുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ പ്രവർത്തനസജ്ജമാകും.100 വർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ചമുൻപ്...
ഇരിട്ടി : കല്ലുമൂട്ടിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. ഇതുവരെ 6 പേരെ കൊത്തി പരുക്കേൽപിച്ചു. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കല്ലുമുട്ടിയിലെ കുന്നത്ത് കെ. അബ്ദുറഹിമാൻ കണ്ണ് നഷ്ടപ്പെടാതെ അത്ഭുതകരമായാണ്...
ഇരിട്ടി : പ്രസിദ്ധമായ മുണ്ടയാംപറമ്പ് തറയ്ക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവം 27, 28, 29 തീയതികളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 27-ന് രാവിലെ ഗണപതിഹോമവും തുടർന്ന് കലശപൂജയും നടക്കും. താന്ത്രിക കർമങ്ങൾക്ക്...
മാട്ടറ : ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടപ്പാക്കുന്ന മാട്ടറ ആട് ഗ്രാമം പദ്ധതിയിലെ മൂന്നാംഘട്ട ആടുവിതരണം ചൊവ്വ വൈകിട്ട് അഞ്ചിന് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് കുടുംബങ്ങളുടെ സമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സ്വയം തൊഴിൽ...
ഉളിക്കൽ : ലൈറ്റ് & സൗണ്ട് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ഉളിക്കൽ പുറവയലിലെ പടിഞ്ഞാറെ മുറിയിൽ വിനോദ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞ്...
ഇരിട്ടി : ആറളം ഫാമിൽ ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ രൂപവത്കരിച്ചു. ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങളിൽനിന്ന് കൃത്യമായും സമയബന്ധിതമായും ലഭിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മുൻകൈയെടുത്താണ് ഗോത്രവർഗ വനിതാ കൂട്ടായ്മ (ഭാസുര)...
ഇരിട്ടി : സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരിട്ടി പാലത്തിന് സമീപം ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ. കാൽനടയാത്രക്കാരുടേയോ വാഹനഡ്രൈവർമാരുടേയൊ ശ്രദ്ധ അൽപ്പം പാളിയാലുണ്ടാവുക വലിയ അപകടം. റോഡിൽനിന്ന് 10 മീറ്റർപോലും ഇല്ലാതെ വെള്ളം...
ഇരിക്കൂർ: കാലവർഷത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ. മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാത്തതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്ന നിലയാണ് മാലിന്യക്കൂമ്പാരം. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും ഇരിക്കൂർ പുഴയുടെ...
ഇരിട്ടി : ഇരിട്ടി നഗരസഭയിൽ സാമൂഹികസുരക്ഷാ പെൻഷൻ വിഭാഗത്തിൽ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 25-ന് രാവിലെ 10 മുതൽ മൂന്ന് വരെ ഫയൽ അദാലത്ത് നടത്തും. അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇരിട്ടി : പായം പഞ്ചായത്ത് നടപ്പാക്കുന്ന പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി പെരുമ്പറമ്പിൽ നിർമിക്കുന്ന ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. പാർക്ക് 23-ന് മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഴശ്ശിപദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ...