കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. പത്ത് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് പഠനത്തിൽനിന്ന് വിലക്കി. ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേർക്ക് ഒരു വർഷത്തേക്ക്...
മാർച്ച് മാസത്തില്‍ കേരളത്തില്‍ സാധാരണയിലും കൂടുതല്ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വേനല്‍ മഴ സാധാരണ നിലയില്‍ തെക്കൻ കേരളത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ മഴ കുറവിനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മാർച്ച് മുതല്‍ മേയ് വരെയുള്ള...
ഗുരുതര രോഗമുള്ളവർക്ക് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷിക്കാം. പ്രതിമാസ ഫോൺ-ഇൻ പരിപാടിയിലാണ് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ ഇക്കാര്യം അറിയിച്ചത്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷിക്കേണ്ടത്....
ഇത്തിഹാദ് എയര്‍വേയ്സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക്...
കൊച്ചി : ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന സൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന് അനുകൂലമായ സാഹചര്യവുമുള്ള നഗരമെന്ന നിലയിലാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ജനീവയിലെ...
തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷ അധികം കുഴപ്പിച്ചില്ലെന്ന് വിദ്യാർഥികൾ. 6,78,188 വിദ്യാർഥികളാണ് വെള്ളിയാഴ്ച പരീക്ഷയെഴുതിയത്. പ്ലസ്ടു വിദ്യാർഥികൾക്ക് ഫിസിക്സ്, ആന്ത്രപോളജി, സോഷ്യോളജി വിഷയങ്ങളിലായിരുന്നു പരീക്ഷ. 794 പേർ ആന്ത്രപോളജിയും 2,00,355 പേർ ഫിസിക്സും 63,011...
തമിഴ് എഴുത്തുകാരനും വിവര്‍ത്തകനുമായ അശ്വഘോഷ് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. രാജേന്ദ്ര ചോളന് എന്നാണ് ശരിയായ പേര്. തമിഴ് സാഹിത്യത്തില്‍ പുതിയ ആഖ്യാനതന്ത്രങ്ങളുമായി കടന്നുവന്ന അശ്വഘോഷിന്റെ ചെറുകഥകള്‍ പ്രശസ്തമാണ്. ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം...
തിരുവനന്തപുരം: മാർച്ച് ഏഴിന് റേഷൻ വ്യാപാരി സംഘടകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് യൂനിയൻ പ്രതിനിധികളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ച പരാജയം വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറിൽ റേഷൻ...
കോഴിക്കോട്: മുക്കം എൻ.ഐ.ടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അദ്ധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ 14, 15, 16, 17 തീയതികളില്‍ ഇടുക്കി വാഗമണ്ണില്‍ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണിതെന്ന് സംഘാടകര്‍ പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം...