തിരുവനന്തപുരം : റേഷൻ കടകളുടെ പുനഃക്രമീകരിച്ച പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ നേരിയ മാറ്റം. കൂടുതൽ സമയം കടകൾ തുറന്നിരിക്കും. കണ്ണൂർ ജില്ലയിൽ ഉച്ചയ്ക്കു ശേഷം 3 മുതൽ 7 വരെ കടകൾ പ്രവർത്തിക്കും. നേരത്തേ...
കണ്ണൂർ : റെയിൽവേയുടെ പാഴ്സൽ വാനുകൾക്കുള്ളിൽനിന്ന് വിലപിടിച്ച പാഴ്സലുകൾ മോഷ്ടിക്കുന്ന അന്തസ്സംസ്ഥാന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സയ്യിദ് ഇബ്രാഹി(48)മിനെയാണ് ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ...
കണ്ണൂർ : കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന വിഭവകേന്ദ്രം തളിപ്പറമ്പിൽ ആരംഭിക്കുന്ന ആറുമാസ യോഗാ കോഴ്സിന് അപേക്ഷിക്കാം. അവധി ദിവസങ്ങളിലാണ് പഠനം. യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30. അപേക്ഷാഫോറം www.src.kerala.gov.in എന്ന...
തളിപ്പറമ്പ് : മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം അതിവേഗം പരിഹരിക്കും. ജൽജീവൻ മിഷൻ പദ്ധതി...
കണ്ണൂർ : ജില്ലയിൽ കെ-ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കും. 900 കേന്ദ്രങ്ങളിലാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ കെ-ഫോൺ ലഭ്യമാകുക. ജില്ലയിൽ ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ...
കണ്ണൂർ : രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റർമാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിച്ച് മലബാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് ‘ഫാം 2 മലബാർ 500’ എന്ന നൂതന വിപണന പദ്ധതി നടപ്പിലാക്കുന്നു....
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഡിജിറ്റൽ ഭൂസർവ്വേയുടെ ഭാഗമായി ഡ്രോൺ സർവ്വേ ജനുവരി 27ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി റീസർവ്വേ വകുപ്പ് ജീവനക്കാർ. ജനുവരി 27ന് കണ്ണൂർ-1 വില്ലേജിലാണ് കണ്ണൂർ താലൂക്കിലെ ഡ്രോൺ...
കണ്ണൂർ: പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ (ഐ.ആർ.പി.സി.) വളന്റിയർമാർ. ജില്ലയിലെ 11,445 രോഗികൾക്കാണ് പരിചരണം നൽകിയത്. കാൻസർ, വൃക്കസംബന്ധമായ രോഗം, ഭിന്നശേഷി, സെറിബ്രൽപാഴ്സി, ഓട്ടിസം, പക്ഷാഘാതം, വാർധക്യസഹജം...
തലശ്ശേരി: സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് റിമാൻഡിൽ കഴിയുന്ന മാവോവാദികൾ. മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തി (വിജയ്-47), കബനീദളം അംഗം ചിക്മംഗളൂരു ജെറേമന ഹള്ളുവള്ളിയിലെ...
പേരാവൂർ:ജിമ്മി ജോർജ് അക്കാദമിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂൾ ജേതാക്കളായി.കണ്ണൂർ ദയാ അക്കാദമിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് സ്പോർട്സ് സ്കൂൾ കുടക്കച്ചിറ ജോസഫ്കുട്ടി...