പരിയാരം : മരങ്ങളുടെ പച്ചപ്പിനുതാഴെ സിമന്റ് ബെഞ്ചുകളിൽ സായിപ്പന്മാരുടെ സായാഹ്ന വിശ്രമം. സൊറ പറഞ്ഞിരിക്കുന്നവരിൽ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ വിസ്മൃതിയിലാവുന്ന രാജാജി പാര്ക്കിന് ഇങ്ങനെ ഒരു ഭൂതകാലമുണ്ട്. 1953 നവംബര്‍ 22...
പഴയങ്ങാടി : മാടായിപ്പാറയിൽ ഒരേക്കറോളം പുൽമേടും ജൈവവൈവിധ്യങ്ങളും കത്തിനശിച്ചു. പാറക്കുളത്തിനോടുചേർന്നുള്ള ഗുരുസമാധി സ്ഥലത്താണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ എം. വിജിൻ എം.എൽ.എ.യും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും...
നിടുമ്പൊയിൽ: വീട്ടുപറമ്പിൽ കൃഷിപ്പണിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്.നിടുംപുറംചാൽ കാഞ്ഞിരപ്പുഴയിലെ കൊളശ്ശേരി ജോണിനാണ് (59) ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പന്നിയുടെ കുത്തേറ്റ് പരിക്കേറ്റത്.ജോണിനെ പേരാവൂരിലെ സൈറസ് ആസ്പത്രിയിൽ പ്രവെസിപ്പിച്ചു.ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.
കണ്ണൂർ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രത സമിതികളും ആര്.ആര്.ടി.കളും കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ആസൂത്രണ സമിതി അധ്യക്ഷ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് നിര്‍ദ്ദേശം. ജില്ലയില്‍...
കണ്ണൂർ : കൊവിഡ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂടിയെങ്കിലും രോഗതീവ്രത കുറവായതിനാല്‍ രോഗികളില്‍ കൂടുതല്‍പേരും വീട്ടില്‍ത്തന്നെയാണ് കഴിയുന്നത്. ഗുരുതര ലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഇല്ലെങ്കില്‍ നല്ല ഭക്ഷണവും വിശ്രമവും മരുന്നുമായി സുരക്ഷിതമായി ഹോം ഐസോലേഷന് പൂര്‍ത്തിയാക്കാം....
കണ്ണൂർ : കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍ഐഡികളില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിങ് കോഴ്സ് വിജയിച്ചവര്‍ക്കും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍...
കണ്ണൂർ : വിദ്യാര്‍ഥികള്‍ക്കായി അഡോബ് സോഫ്റ്റ് വെയറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ പഠിക്കാനുള്ള അവസരമൊരുക്കി അസാപ്. അഡോബ് സോഫ്റ്റ്വെയറുകളായ ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്ട്സ്, ഇല്ലുസ്ട്രേറ്റര്‍, ഇന്‍-ഡിസൈന്‍, ആര്‍ട്ടിക്കുലേറ്റ് സ്റ്റോറി ലൈന്‍ എന്നിവയാണ് കോഴ്സുകള്‍....
കണ്ണൂര്‍: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍...
മാതമംഗലം (കണ്ണൂർ): പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും മലയാളിക്ക് ചിരപരിചിതമാക്കിയ കൈതപ്രം സഹോദരങ്ങളുടെ മുന്നൂറുവർഷം പഴക്കമുള്ള തറവാട് (കണ്ണാടി ഇല്ലം) പൊളിച്ച് നവീകരിക്കുന്നു. കോഴിക്കോട്ടുള്ള എട്ട് ജോലിക്കാരുടെ നേതൃത്വത്തിൽ ഇന്നലെ പൊളിച്ചുനീക്കൽ തുടങ്ങി. കൈതപ്രം ദാമോദരൻ നമ്പൂതിരി...
കൊളച്ചേരി: നാടിന് വേണ്ടി അപ്പുറത്തും ഇപ്പുറത്തും നിലകൊണ്ടവര്‍ ഒത്തുകൂടിയപ്പോൾ രാഷ്ട്രീയം വഴിമാറി. ‘ഓർമക്കൂട്ടിലാണ്’ അവർ രാഷ്ട്രീയം മറന്ന് ഒത്തുചേർന്നത്. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച കൊളച്ചേരി പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംഗമം...