പാട്യം : പാട്യം ഗോപാലന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊട്ടയോടി പാട്യം ഗോപാലൻ മെമ്മോറിയൽ ക്ലബ്ബ് നടത്തുന്ന ഉത്തര മേഖല ക്വിസ് മത്സരം (പ്രൈസ് മണി) സപ്തംബർ 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്...
കണ്ണൂർ: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഈ വർഷത്തെ അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സിലിക്കോൺ ഷൂസ് ആൻഡ് ബാഗ്സിന് നൽകി നിർവഹിച്ചു.ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ നിർവ്വഹിച്ചു. ഒക്ടോബർ 15 വരെയായി ജില്ലയിലെ 248...
കാക്കയങ്ങാട്:പാലപ്പള്ളിക്ക് സമീപത്ത് നിന്ന് തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. പാലപ്പള്ളി സ്വദേശിനി രാധ,കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത് .ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.ഇരുവരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
തലശേരി: മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ യൂസഫാണ്(48) മരിച്ചത്.ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴിൽ സ്ഥലമായ കൊടുവള്ളിയിലേക്ക്പോവുമ്പോഴാണ് സംഭവം.മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ:ഫൗസിയ.മക്കൾ:നിഹാൽ,നിദ,നിഫ്ത്താഷ്,നബീൽ.സഹോദരങ്ങൾ:മയമൂദ്,ഉമ്മർ,കാസിം,നബീസു,പരേതനായ...
നിടുംപൊയിൽ:28-ാം മൈലിനു സമീപം നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു.മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
തലശ്ശേരി: സ്കൂൾ ഓഫ് ആർട്സിന്റെ കളർ കണ്ണൂർ ചിത്ര പ്രദർശനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം ശനിയാഴ്ച 9.30ന് തിരുവങ്ങാട് വലിയമാടാവിൽ ഒ.ചന്തുമേനോൻ സ്മാരക യു.പി.സ്കൂളിൽ നടക്കും.നഴ്സറി,എൽ.പി.,യു.പി.,ഹൈസ്കൂൾ,ഹയർസെക്കൻററി,കോളജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.വരയാനുള്ള പേപ്പർ ഒഴികെയുള്ളവ...
കണ്ണൂർ: കണ്ണപുരത്ത് പൂപറിക്കുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു.ചെമ്മര വയലിലെ തോട്ടോൻ വീട്ടിൽ ടി.ടി.ഗീതക്കാണ് (50) കുത്തേറ്റത്.തിരുവോണ ദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം.തുടയിൽ സാരമായി മുറിവേറ്റ ഗീതയെ ചെറുകുന്നിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകി...
കണ്ണൂർ: ചാവശ്ശേരിയിൽ വീണ്ടും സ്ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്ഫോടനം.ആർ.എസ്.എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.ഇന്നലെ അർധരാത്രിയാണ് സംഭവം. രണ്ടാഴ്ച മുൻപ് സ്ഫോടനമുണ്ടാവുകയും തുടർന്ന് ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണിത്. ഈ കേസിൽ പ്രതി...
കണ്ണൂർ∙ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ലഹരിക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐ വിനുമോഹനനും എഎസ്ഐയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. ഷംസാദിനെ അറസ്റ്റ് ചെയ്തു....
പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ ക്ഷേത്രക്കുളത്തിന്റെ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു.ബുധനാഴ്ച ഉച്ചയോടെയുണ്ടായ മഴയിലാണ് ഒരുവശത്തെ ഭിത്തി പൂർണമായും ഇടിഞ്ഞു വീണത്.ക്ഷേത്രത്തിന്റെ ഊട്ടുപുരക്കും അടുക്കളും സമീപത്തുള്ള മൺ ഭിത്തിയാണ് ഇടിഞ്ഞത്.