തളിപ്പറമ്പ്: ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടമില്ലാത്തത് ഏറെ കാലമായി പരാതി ഉയര്‍ത്തിയിരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കി. ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചത്. പ്രധാനമായും ബസുകളെ...
മാക്കൂട്ടം:കർണാടകയിൽ നിന്ന് പൂക്കൾ കയറ്റി വന്ന പിക്കപ്പ് ജീപ്പ് മാക്കൂട്ടം ചുരത്തിൽ മറിഞ്ഞ് അപകടം.മാക്കൂട്ടം ചുരത്തിലെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കർണാടക സ്വദേശികളായ രണ്ടു പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു....
കണ്ണൂർ: കാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കൈയേറ്റങ്ങൾ ഒഴിവാക്കി സഞ്ചാര യോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനും ജില്ല കലക്ടർ നിർദേശം നൽകണം. മതിയായ സുരക്ഷയോടെ നടപ്പാത നിർമിക്കാൻ തദ്ദേശ...
കണ്ണൂർ : ഈ വർഷത്തെ ഓണാഘോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമ്മാനം നേടാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ‘ഓണനിലാവ്’ വീഡിയോ മത്സരത്തിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള ആർക്കും...
കണ്ണൂർ : ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാൻ ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച’ മൊബൈൽ ഫിഷ് മാർട്ട് അഴീക്കോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നാണ് അന്തിപ്പച്ചയ്ക്കുള്ള മത്സ്യം സംഭരിക്കുന്നത്. അതത് ദിവസത്തെ...
പയ്യന്നൂർ : പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ മാത്മാറ്റിക്സ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത മാത്മാറ്റിക്സ് ബിരുദാന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ...
കണ്ണൂർ: ഓണത്തിരക്ക് കുറയ്ക്കാൻ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി ഓടിക്കും. ബെംഗളൂരുവിൽ നിന്ന് (06569) 28-ന് വൈകിട്ട് 4.35-ന് പുറപ്പെടും. 29-ന് രാവിലെ 9.30-ന് മംഗളൂരുവിലെത്തും. ഷൊർണൂർ വഴി ഓടുന്ന വണ്ടിക്ക് ബംഗാരപേട്ട്, സേലം,...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധിയാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ പത്ത് മുതൽ അഞ്ചുവരെയാണ് പ്രവർത്തന സമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട്...
കണ്ണൂർ : പൊലീസ് ക്ലബ് കോമ്പൗണ്ടിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. പാലക്കാട് മീനാക്ഷിപുരം നന്ദിയോട് സ്വദേശി രതീഷിനെയാണ് ഇരിക്കൂറിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്....