Connect with us

Kannur

പിറന്നാള്‍ ദിനത്തില്‍ പതിനെട്ടു വയസുകാരന്‍ ബസിടിച്ചു മരിച്ചു

Published

on

Share our post

കണ്ണൂര്‍: കമ്പില്‍ തെരു സ്വദേശിയായ വിഷ്ണുവിന്റെ (18) പിറന്നാള്‍ ദിനം അന്ത്യ യാത്രയായി.സുഹൃത്തിനെ കൂട്ടി പെരളശ്ശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം.

ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിക്ക് കുടുംബ സുഹൃത്തായ ഉദിത്തിനെ കൂട്ടി അമ്പലത്തില്‍ എത്തിയതായിരുന്നു. ഇരുവരും സമപ്രായക്കാരാണ്.

മടങ്ങിവരവേ എട്ടരമണിയോടെയാണ് അപകടം.ഈസമയം കണ്ണൂര്‍ കൂത്ത്പറമ്പ് റൂട്ടില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. മുന്നിലെ വണ്ടി നീങ്ങിയപ്പോള്‍ എതിരേ വന്ന ബസ് ബൈക്കിനിടിച്ച് പിറകിലിരിക്കുന്ന വിഷ്ണു റോഡില്‍ വീണു ബസ് തലയില്‍ കൂടി കയറി ഇറങ്ങി തല്‍ക്ഷണം മരണമടയുകയായിരുന്നു. പ്രകാശന്‍-ഷജിന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി അനാമിക.


Share our post

Kannur

തളിപ്പറമ്പ് പട്ടുവം അരിയില്‍ യുവതി ഉറക്കത്തിനിടയില്‍ മരിച്ചു

Published

on

Share our post

തളിപ്പറമ്പ് :പട്ടുവം അരിയില്‍ യുവതി ഉറക്കത്തിനിടെ മരണമടഞ്ഞു. കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവതിയെ തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റല്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുബഷീറിൻ്റെ ഭാര്യയായ കടവൻഹൗസില്‍ നഫീസത്തുല്‍ മിസിരിയ (20) മരണപ്പെട്ടത്. പത്ത് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പരേതനായ മുജീബിൻ്റെയും സുഹറയുടെയും മകളാണ്. സഹോദരങ്ങള്‍: മുസമ്മില്‍, മുസിരിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

ടൈം ടേബിൾ

04 / 06 / 2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ആറാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽപ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, ആറാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ ,2025  ) പരീക്ഷകൾക്ക് 06.05.2025 മുതൽ 15.05.2025 വരെ പിഴയില്ലാതെയും 17.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

11.06.2025  ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം  സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2025  പരീക്ഷകൾക്ക് 05.05.2025 മുതൽ 09.05.2025 വരെ പിഴയില്ലാതെയും 12.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

തിരക്കിൽ കുരുങ്ങി മുഴപ്പിലങ്ങാട് ബീച്ച്; ബീച്ചിലേക്കുള്ള റോഡുകളിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക്

Published

on

Share our post

മുഴപ്പിലങ്ങാട് : ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരുടെ തിരക്ക്. ബീച്ചിലേക്കുള്ള റോഡുകളിലും മുഴപ്പിലങ്ങാട് ദേശീയപാതയിലും ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള കുളം ബസാർ റോഡിലും എടക്കാട് ടൗണിൽ നിന്നുള്ള റോഡിലും മണിക്കൂറുകളോളമായിരുന്നു വാഹനത്തിരക്ക്. മിക്ക സ്ഥലങ്ങളിലും പരിസരവാസികളാണ് ഗതാഗതം നിയന്ത്രിച്ചത്. ബീച്ച് നവീകരണം ഒന്നാം ഘട്ട പ്രവൃത്തിയുടെ പൂർത്തീകരണം മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തതിന് ശേഷം എടക്കാട് മുതലുള്ള നടപ്പാത തുറന്നുകൊടുത്തിരുന്നു. രാത്രി വൈകിയും നടപ്പാതയിലും ബീച്ചിലും സന്ദർശകർ നിറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി സന്ദർശകരോട് പിരിഞ്ഞു പോകാൻ ആവശപ്പെട്ടെങ്കിലും അനുസരിച്ചില്ല.ഇതിനിടെ നടപ്പാതയിലെ വൈദ്യുതി വിളക്കുകൾ മുഴുവൻ അണഞ്ഞത് കാരണം ബീച്ചിൽ കുരിരുട്ടായി. നടപ്പാതയിൽ നിന്ന് സ്ത്രീകളും കുട്ടികളും വീണ് പരുക്കേറ്റതായും പരാതിയുണ്ട്. സന്ദർശകർ രാത്രി വൈകിയും ബീച്ചിൽ നിന്ന് പിരിഞ്ഞ് പോകാത്തത് കൊണ്ടാണ് അധികൃതർ വിളക്ക് ഓഫാക്കിയത് എന്ന പരാതിയും ഉയർന്നു.


Share our post
Continue Reading

Trending

error: Content is protected !!