ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ആറളം ഫാം പുനരധിവാസമേഖലയിലും കച്ചേരിക്കടവിലും കാട്ടാനയിറങ്ങി കൃഷിനാശം

ഇരിട്ടി : ആറളം ഫാമിലും അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലും കാട്ടാനയിറങ്ങി വൻ കൃഷിനാശം വരുത്തി. മേഖലയിലെ നിരവധിപ്പേരുടെ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. പുരധിവാസമേഖലയിൽ വീട്ടുമുറ്റത്തോളമെത്തിയ ആനക്കൂട്ടം വ്യാപക നാശം വരുത്തി. 13-ാം ബ്ലോക്കിൽ അഞ്ച് കുടുംബങ്ങളുടെ വീട്ടിനു സമീപത്തെത്തിയാണ് ആനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്.
മേഖലയിൽ നിരവധി തെങ്ങുകൾ കുത്തിവീഴ്ത്തി. വാഴകളും കമുങ്ങും റബ്ബറും നശിപ്പിച്ച് വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വലിയ തെങ്ങുകൾ ചുവടെ മറിച്ചിടുകയായിരുന്നു. ബ്ലോക്ക് 13-ൽ ജലീലിന്റെ കടഭാഗത്തെ ചന്ദ്രൻ, മാധവൻ, സുജാത, ശ്രുതി, അയ്യാ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്. ആനയെ കൂടാതെ, കുരങ്ങുകളുടെ ശല്യവും വർധിച്ചുവരികയാണെന്ന് താമസക്കാർ പറയുന്നു.
ആനക്കൂട്ടം വിളകൾ നശിപ്പിക്കുന്നത് അറിയിച്ചിട്ടും വനപാലകർ എത്താൻ വൈകുന്നതാണ് വ്യാപകമായി കൃഷിനശിക്കുന്നതിനു കാരണമെന്നാണ് ഇവരുടെ പരാതി. വന്യമൃഗങ്ങളുടെ ശല്യത്താൽ ഒരുകൃഷിയും ഇറക്കാൻ ഇവർക്കാകുന്നില്ല. ആറളം വനത്തിൽ നിന്നാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്.
വനാതിർത്തിയിലെ ആനമതിൽ ആറിടങ്ങളിൽ തകർത്തിട്ടുണ്ട്. ഇവ പുനർ നിർമിക്കാത്തതിനാൽ രാത്രികാലങ്ങളിൽ വനത്തിൽ നിന്ന് ജനവാസമേഖലയിലെത്തുന്ന ആനകൾ പുലർച്ചയോടെ വീണ്ടും വനത്തിലേക്കു തന്നെ പോകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കച്ചേരിക്കടവിൽ ചെറുപ്പാട്ട് വർഗീസിന്റെ പുരയിടത്തിലെത്തിയ ആന തെങ്ങ്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് അധികൃതർ നഷ്ടം വിലയിരുത്തി. വാർഡംഗം ഐസക്ക് ജോസഫും സ്ഥലത്തെത്തി. മാക്കൂട്ടം വനമേഖലയിൽ നിന്നാണ് ആന എത്തിയതെന്നാണ് സംശയിക്കുന്നത്.
റബ്ബർമരങ്ങളുടെയും തൊലിപൊളിച്ചു
കടക്കെണിയിൽ മുങ്ങിനിൽക്കുന്ന ആറളം ഫാമിന്റെ ഏക വരുമാനമാർഗമായ റബ്ബറിനും ആനക്കൂട്ടം നാശം വരുത്തുന്നു. ടാപ്പ് ചെയ്യുന്ന റബ്ബറിന്റെ തൊലി പൊളിച്ചെടുക്കുകയാണ് ആനക്കൂട്ടം. ഇതുമൂലം റബ്ബർ ടാപ്പ് ചെയ്യാൻ പറ്റുന്നില്ല. ഫാമിന്റെ ബ്ലോക്ക് ആറിൽ ഇത്തരത്തിൽ നിരവധി മരങ്ങളാണ് നശിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഇട്ടെങ്കിലും ആനകളെ ഭയന്ന് ടാപ്പിങ് നടത്താൻ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ പറയുന്നു.
വന്യമൃഗങ്ങളുടെ ശല്യമൊഴിവാക്കാനായി നിർമിക്കുന്ന ആനമതിലിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പണി തുടങ്ങിയിട്ടുമില്ല.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്‍പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്