Connect with us

Kannur

വൃത്തിയാക്കി, വൃത്തികേടാക്കി പയ്യാമ്പലം ബീച്ച്

Published

on

Share our post

കണ്ണൂർ : കടലുകണ്ട് സായാഹ്നം ആസ്വദിക്കാമെന്നും കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാമെന്നും കരുതി പയ്യാമ്പലത്ത് എത്തിയവരാണെങ്കിൽ നല്ല കാഴ്ചകൾ മാത്രം കണ്ട് സുഖിക്കാമെന്ന് കരുതണ്ട. നടപ്പാതയോടുചേർന്നുള്ള ചില ‘ഉണങ്ങിയ’ കാഴ്ചകളും കാണണം. ബീച്ചിലെ കാട് വെട്ടിത്തെളിച്ചുള്ള അവശിഷ്ടങ്ങളായ ഉണങ്ങിയ ചെടികളും കമ്പുകളും മാലിന്യവുമെല്ലാം നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതാണ് ഇപ്പോൾ പയ്യാമ്പലത്തെ കാഴ്ച.

മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച് കാട് നീക്കം ചെയ്തിട്ട് രണ്ടാഴ്ചയോളമായി. ഇപ്പോൾ ബീച്ചിന്റെ സൗന്ദര്യവും പോയി കാഴ്ചയ്ക്ക് അലോസരവുമായി എന്നാണ് സന്ദർശകരുടെ പരാതി. വൃത്തിയാക്കി രണ്ടാഴ്ചയോളമായിട്ടും അവശിഷ്ടം നീക്കം ചെയ്യാൻ അധികൃതർക്ക് സമയം കിട്ടിയില്ലേയെന്ന് ആക്ഷേപവുമുണ്ട്.

ബീച്ചിൽ നടപ്പാതയ്ക്ക് സമാന്തരമായാണ് കാട് വെട്ടിയത്. വെട്ടിക്കൂട്ടിയ പുല്ലും കാടും മരത്തൈകളുമെല്ലാം പലഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോൾ.

ഇതിനിടയിലൂടെവേണം നടപ്പാതയിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങാനും കയറാനുമെല്ലാം. കാടുവെട്ടിയ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും കൂടിയിട്ടുണ്ട്.കുടുംബശ്രീ പ്രവർത്തകരാണ് പയ്യാമ്പലം ബീച്ചും പരിസരവും വൃത്തിയാക്കുന്നത്.

ആദ്യം കാട് പ്രശ്നം, ഇപ്പോൾ വെട്ടിയതും പ്രശ്നം

ഇത്രയുംകാലം കാടായിരുന്നു പയ്യാമ്പലത്തെ പ്രശ്നമെങ്കിൽ ഇപ്പോൾ കാട് വെട്ടിയതാണ് പ്രശ്നമെന്ന് സന്ദർശകരും നാട്ടുകാരും പറയുന്നു. അതേസമയം, നടപ്പാത തീരുന്നിടത്ത് കാടുവെട്ടലും അവസാനിച്ചിട്ടുണ്ട്. നടപ്പാതയുടെ അവസാനം മുതൽ പള്ളിയാംമൂല വരെയുള്ള ഭാഗത്ത് ഇപ്പോഴും കാടാണ്. അണലി ഉൾപ്പെടെ പാമ്പുകളും മറ്റു ഇഴജന്തുക്കളും വ്യാപകമായതോടെയാണ് കളക്ടറുടെ നിർദേശത്തിൽ ബീച്ചിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.

എന്നാൽ കാട് വെട്ടിയതിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാത്തതിനാൽ ഇതിനിടയിൽ ഇഴജന്തുക്കൾ ഉണ്ടാകുമോയെന്ന ഭയവും സന്ദർശകർക്കുണ്ട്. കടലേറ്റം രൂക്ഷമാകുമ്പോൾ തിരമാലയെത്തി കൂട്ടിയിട്ട ഉണങ്ങിയ പുല്ലും കമ്പുകളും മാലിന്യവുമെല്ലാം ചിതറി തീരമാകെ അലങ്കോലമാകുന്നുമുണ്ട്.

ദിവസേന ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പയ്യാമ്പലം.

ആഭ്യന്തര, വിദേശ സഞ്ചാരികളെ വിനോദസഞ്ചാര മേഖലയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് പയ്യാമ്പലത്തെ കാടുവെട്ടൽ.


Share our post

Kannur

കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.


Share our post
Continue Reading

Kannur

നാളെ പൊൻകണി ; തിരക്കോടു തിരക്ക്

Published

on

Share our post

കണ്ണൂർ: നാളെ വിഷുപ്പുലരി. കണി കണ്ടുണരുന്നതിനുള്ള ഒരുക്കത്തിനായി നാടും നഗരവും നെട്ടോട്ടത്തിലാണ്. കണിയൊരുക്കാനുള്ള വിഭവങ്ങൾ തൊട്ട് പടക്കങ്ങളും പുതുവസ്ത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനുമുള്ള ഒരുക്കമാണ് എങ്ങും. കൃഷ്ണ വിഗ്രഹങ്ങൾ വില്കുന്ന കടകളിലും വസ്ത്രവിപണിയിലും ഗ്യഹോപകരണ , പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കകടകളിലും ആളൊഞ്ഞ നേരമില്ല. പച്ചക്കറി വില്പനകേന്ദ്രങ്ങളിൽ കണിവെള്ളരി വിൽക്കാൻ പ്രത്യേക ഭാഗം തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുകണിയിലെ പ്രധാന ഇനങ്ങളിലൊന്നായ കൊന്നപ്പൂക്കൾ പ്രധാന ടൗണുകളിലെല്ലാം ഇന്ന് ഇടംപിടിക്കും.

പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്ന പൂക്കൾ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്‌ക്കെത്തിക്കുന്നതാണ് പതിവ്. ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് പൂക്കൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴയോരക്കച്ചവടക്കാർ വാങ്ങിയത്. പടക്കവിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊട്ടുന്നവയോട് പൊതുവെ ഇപ്പോൾ പ്രിയം കുറവാണ്.വൈവിദ്ധ്യപൂർണമായ ചൈനീസ് ഇനങ്ങൾക്കാണ് പടക്കവിപണിയിൽ പ്രിയം. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുമായാണ് കുട്ടികളെയടക്കം ആകർഷിക്കുന്നത്. അപകടരഹിതമാണെന്നതും ഇവയുടെ പ്രിയം വർദ്ധിപ്പിക്കുന്നു.

കൊന്നയ്ക്കുമുണ്ട് ചൈനീസ് അപരൻ

ചൈനീസ് കൊന്നപ്പൂ ക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു കുല പൂവിന് 30 രൂപ മുതലാണ് വില. സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉ പയോഗിക്കാമെന്നതാണ് പ്രത്യേകത.

കണിവെള്ളരിക്ക് 40 മുതൽ 45 രൂപ വരെയാണ് വില അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണി വെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാണ്.

നാടൻ പച്ചക്കറി വിപണിയിലേയില്ല


Share our post
Continue Reading

Kannur

ആദ്യാനുഭവമായി കണ്ണൂരിലെ ചിത്രച്ചന്ത: വർണങ്ങളുടെ ചന്ത,വരകളുടേയും

Published

on

Share our post

കണ്ണൂർ: പരേഡ് ഗ്രൗണ്ടിന് മുൻവശം ഇന്നലെ നിറങ്ങളിൽ നീരാടുകയായിരുന്നു.കേരളചിത്ര കലാപരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റി ഒരുക്കിയ ചിത്രചന്ത അത്രയ്ക്ക് ആകർഷകമായിരുന്നു. പ്രശസ്തരായ ഒരു പിടി ചിത്രകാരന്മാർ തങ്ങളുടെ സൃഷ്ടികൾ വില്പനയ്ക്കും പ്രദർശനത്തിനുമായി വച്ചപ്പോൾ നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്നുമുണ്ടായത്.
കണ്ണൂ‌ർ കോർപ്പറേന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രചന്ത സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത കലാകാരന്മാരാണ് അവരുടെ സൃഷ്ടികളുമായി എത്തിയത്.മനോഹരമായി 40 സ്റ്റാളുകളിലായാണ് ചന്ത സജ്ജമാക്കിയത്. പ്രശസ്ത ചിത്രകാരന്മാരായ ദാമോദരൻ മാഷും ധനേഷ് മാമ്പയും സലീഷ് ചെറുപുഴയും കെ.ഇ.സ്മിതയും സതീശങ്കറും രവീനയും ഉൾപ്പെടുന്ന നാൽപ്പത് ചിത്രകാരന്മാരാണ് ചിത്ര ചന്തയിൽ പങ്കെടുത്തത്.

ബുദ്ധനും തെയ്യക്കോലങ്ങളും സിനിമ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമടക്കം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഒാരോന്നും. ആയിരം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ചിത്രങ്ങൾ ചന്തയിലുണ്ട്. വിലമതിക്കാനാകാത്ത കലാസൃഷ്ടികൾക്ക് ഒരു വിലയും അധികമല്ലയെന്നുമാണ് കാണാനും വാങ്ങാനുമായി ചന്തയിലെത്തിയവർ പറയുന്നത്.

രോഗത്തോട് മല്ലിട്ടും നിറങ്ങളുമായി ചങ്ങാത്തം കൂടിയും

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ ആയപ്പോഴും തന്റെ വരകളാൽ അതിർവരമ്പുകളില്ലാതെ പറക്കുകയാണ് സജിത മണിയൂർ എന്ന കലാകാരി. ശാരീരിക അവശതകളുമായി മല്ലിടുമ്പോഴും നിറങ്ങൾക്കൊപ്പം ചങ്ങാത്തം കൂടിയ ഈ കലാകാരി ശാസ്ത്രീയമായി വര അഭ്യസിച്ചിട്ടില്ല. തന്റെ 16 ചിത്രങ്ങളുമായാണ് പുളിമ്പറമ്പ് സ്വദേശിനിയായ ഈ കലാകാരി ചിത്ര ചന്തയിലെത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒരു സോളോ എക്സിബിഷൻ സംഘടിപ്പിക്കണമെന്നാണ് സജിതയുടെ ആഗ്രഹം.

ചിത്ര ചന്തയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുഞ്ഞിമംഗലം സ്വദേശിനിയായ മൗത്ത് ആർട്ടിസ്റ്റ് സുനിത പറയുന്നു.വീൽചെയറിൽ ആയപ്പോഴും ചായം മുക്കിയ ബ്രഷ് വായയിൽ കടിച്ചു പിടിച്ച് സുനിത വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. 25 വർഷമായി ചിത്ര രംഗത്തുള്ള ഈ കലാകാരിക്ക് 2017 ൽ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധിയായ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും സോളോ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തുട്ടുണ്ട്.

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കണ്ണൂരിന്റെ ചിത്ര കലാ സംസ്കാരത്തെ തന്നെ സ്വാധീനിക്കാവുന്നതാണ് ഈ ചിത്ര ചന്ത. വരുന്നവരെല്ലാം ചെറുതെങ്കിലും വാങ്ങിയിട്ടെ മടങ്ങുന്നുള്ളു. സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കെലും വരും വർഷങ്ങളിൽ എല്ലാം പരിഹരിച്ച് മികച്ച പരിപാടി നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. -സുമ മഹേഷ് പ്രോഗ്രാം കോർഡിനേറ്റർ


Share our post
Continue Reading

Trending

error: Content is protected !!