Connect with us

Kerala

പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന; ജീവനൊടുക്കിയവരിൽ 79 ശതമാനവും സ്‌ത്രീകൾ

Published

on

Share our post

കോഴിക്കോട്‌ : ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ ആത്മഹത്യകളിൽ 19.7 ശതമാനം വർധന. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ 2022ൽ ഇത്‌ 10,162 ആയി. 2022ൽ ആത്മഹത്യ ചെയ്‌തവരിൽ 79 ശതമാനവും സ്‌ത്രീകളാണ്‌. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതായാണ്‌ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌.

കോവിഡ്‌ പിടിമുറുക്കിയ രണ്ടുവർഷം ലോകസാഹചര്യത്തിന്‌ സമാനമായി കേരളത്തിലും ആത്മഹത്യ ഗണ്യമായി വർധിച്ചു. കോവിഡ്‌ വ്യാപനം തുടങ്ങിയ 2020ൽ 8497 പേർ ജീവനൊടുക്കി. 2021ൽ ഇത്‌ 9547 ആയും കഴിഞ്ഞ വർഷം 10,162 ആയും ഉയർന്നു. കോവിഡ്‌ സൃഷ്ടിച്ച മാനസിക സംഘർഷവും ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഉൾപ്പെടെയുള്ളവ ആത്മഹത്യാ നിരക്കിനെ സ്വാധീനിച്ചതായാണ്‌ കണ്ടെത്തൽ.

ജീവനൊടുക്കുന്നവരിൽ 56 ശതമാനവും 45 വയസ്സിന്‌ മുകളിലുള്ളവരാണ്‌. ഒറ്റപ്പെടൽ, സാമ്പത്തിക സ്വാശ്രയത്വമില്ലായ്‌മ, രോഗങ്ങൾ, കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ എന്നിവയിലേക്കാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. 40 ശതമാനം ആത്മഹത്യ 15 വയസ്സിനും 45 വയസ്സിനും മധ്യേയാണ്‌. 2022ലെ ആത്മഹത്യകളിൽ 48 ശതമാനത്തിനും കാരണമായത്‌ കുടുംബവഴക്കാണ്‌. 17 ശതമാനം ആത്മഹത്യകൾ മാനസിക പ്രശ്‌നങ്ങളാലും 14 ശതമാനം ശാരീരിക പ്രശ്‌നങ്ങളാലുമാണ്‌. 78 ശതമാനം പേരും തൂങ്ങിമരണമാണ്‌ തെരഞ്ഞെടുത്തത്‌. 

കഴിഞ്ഞ വർഷം നാല്‌ കുടുംബ ആത്മഹത്യകളുണ്ടായി. ഇതിൽ 11 പേരാണ്‌ ഉൾപ്പെട്ടത്‌. ജീവനൊടുക്കിയവരിൽ 88 ശതമാനം പേരും പ്ലസ്‌ടുവിൽ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരാണ്‌. ബിരുദധാരികൾ, പ്രൊഫഷണൽ യോഗ്യതയുള്ളവർ എന്നിവരിൽ 7.5 ശതമാനം മാത്രമാണ്‌ ആത്മഹത്യചെയ്യുന്നത്‌‌.

തിരുവനന്തപുരം ജില്ലയാണ്‌ മുന്നിൽ. ഒരുലക്ഷത്തിൽ 44 പേർ മരണം വരിച്ചു. മലപ്പുറമാണ്‌ ഏറ്റവും പിന്നിൽ–11 പേർ. കേരളത്തിൽ ആത്മഹത്യക്കെതിരെയുള്ള ബോധവൽക്കരണത്തിനും മറ്റുമായി അഞ്ച്‌ സന്നദ്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കൗൺസലിങ്ങിനായി പഞ്ചായത്തുകൾതോറും സൈക്കോളജിസ്‌റ്റുമാരുടെയോ സോഷ്യൽ വർക്കമാരുടെയോ സേവനം ഉറപ്പാക്കണമെന്ന്‌ കോഴിക്കോട്‌ തണൽ ആത്മഹത്യ പ്രതിരോധകേന്ദ്രം വൈസ്‌ ചെയർമാൻ ഡോ. പി.എൻ. സുരേഷ്‌കുമാർ പറഞ്ഞു.


Share our post

Breaking News

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

Published

on

Share our post

തൃപ്രയാർ: നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ട്. മൃതദേഹങ്ങൾ ചതഞ്ഞരന്ന നിലയിലാണ്. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് അപകടം. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്. പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Kerala

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Published

on

Share our post

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബർ 29ന് ഉച്ചയ്ക്ക് മൂന്നിന് രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടപ്പള്ളി നിർവ്വഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയാകും.


Share our post
Continue Reading

Kerala

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Published

on

Share our post

കേരള നോളേജ് ഇക്കോണമി മിഷനില്‍ ട്രാന്‍സ്ജെന്‍ഡര്‍ പട്ടികവര്‍ഗ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുമായി കേരള നോളേജ് ഇക്കോണമി മിഷന്‍.ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏവിയേഷന്‍ മേഖലയിലാണ് നൈപുണ്യ പരിശീലനവും തൊഴിലും നേടാനുള്ള അവസരം. രണ്ട് മാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. കേരള നോളേജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈഡ് (PRIDE) പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുന്നത്.സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 27. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.

  • സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, കാര്‍ഗോ ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ്, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. കോഴ്സ് ഫീസ് സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്ക് പ്ലാസ്റ്റിക് പ്രോസസ്സിംഗ് മേഖലയിലാണ് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും.പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് കേരള നോളേജ് ഇക്കോണമി മിഷന്റെ സൗജന്യ തൊഴില്‍ പരിശീലനം.

  • അസാപ് കേരള നടത്തുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പരിശീലനവും താമസവും ഭക്ഷണവും സൗജന്യമാണ്.

കേരള നോളേജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റായ ഡി.ഡബ്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

നവംബര്‍ 26 ആണ് അവസാന തീയതി മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ് കോഴ്സിന് 6 മാസവും മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിങ് കോഴ്സിന് 3 മാസവുമാണ് ദൈര്‍ഘ്യം. പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത.

ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള തൊഴില്‍ പരിശീലനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗ്രോ സെന്ററുകളിലാണ് നടത്തുന്നത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്നതാണ് റസിഡന്‍ഷ്യല്‍ പരിശീലനം.

കേരള നോളേജ് ഇക്കോണമി മിഷനും ഡോ. റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിശീലനം സംരംഭം. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.യൂത്ത് ഫോര്‍ ജോബ്‌സുമായി സഹകരിച്ചുകൊണ്ട് 1000 ഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈനായും നൈപുണ്യ പരിശീലനം നല്‍കുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ ബിരുദധാരികള്‍, ബിരുദം ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും പരിശീലനം.

ഡിസംബര്‍ രണ്ടാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കോഴ്‌സിന് പരിഗണിക്കുന്ന ഭിന്നശേഷി വിഭാഗങ്ങള്‍ :

  • ചലന പരിമിതര്‍-Locomotor Disabiltiy,Cerebral Palsy ( Mild )
  • ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ – Muscular Disability ( Mild )
  • കേള്‍വി /കാഴ്ച പരിമിതര്‍, സംസാര ശേഷി ഇല്ലാത്തവര്‍ (Hearing and speech disability)Dwarfism

അപേക്ഷകര്‍ കേരള നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളായിരിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലാറ്റ് ഫോമിലൂടെ തൊഴില്‍ ഉറപ്പാക്കുന്നു. വിശദവിവരങ്ങള്‍ക്ക് 8714611479 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.


Share our post
Continue Reading

Breaking News27 mins ago

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

KANICHAR8 hours ago

ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

Kannur13 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Kerala13 hours ago

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Kannur13 hours ago

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Kerala14 hours ago

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Kannur15 hours ago

ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kerala15 hours ago

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Kerala15 hours ago

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന

Kannur16 hours ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!