ഉപജില്ലാ കലോൽസവം കുന്നോത്ത്: സംഘാടക സമിതി യോഗം 12 ന്

Share our post

ഇരിട്ടി : ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം ഒക്ടോബർ 30, 31 നവംമ്പർ 1, 2, 3, തിയ്യതികളിൽ കുന്നോത്ത് സെന്റെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പരിപാടിയുടെ സംഘാട സമിതി രൂപികരണ യോഗം 12 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

104 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലോൽസവം വിപുലമായ ഒരുക്കങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പ്രിൻസിപ്പാൾ തോമസ് തോമസ്, സിജോ വിജയൻ , രാജി കുര്യൻ, ജോസി ജോസഫ് , മാത്യു വരമ്പുങ്ങൽ എന്നിവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!