കോഴിക്കോട്ടെ ട്രാവൽ ഏജൻസിയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ ബിടെക് എൻജിനിയർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട്ടെ ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ബിടെക് എൻജിനിയറെ കോഴി ക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയും നിലവിൽ തമിഴ്നാട് ഡിണ്ടിഗലിൽ താമസക്കാരനുമായ പി. കാർത്തിക് പങ്കജാക്ഷൻ ആണ് അറസ്റ്റിലായത്.
കണ്ണൂരിലെ ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ചാലക്കുടിയിലെ ഭാര്യവീട്ടിൽനിന്നു കാർത്തിക്കിനെ കഴിഞ്ഞ ദിവസം കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാർത്തികിനെതിരേ കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ അറസ്റ്റാണ് കോഴിക്കോട്ടുനിന്നു പോലീസ് കണ്ണൂരിലെത്തി രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, മധുരൈ എന്നിവിടങ്ങളിൽനിന്നായി ഏകദേശം 30ലക്ഷം രൂപയുടെ തട്ടിപ്പ് കാർത്തിക് നടത്തിയി ട്ടുണ്ടെന്നാണു സൂചന. ന്യൂഡൽഹിയിൽനിന്നു സാൻഫ്രാൻസിസ്കോയിലേക്ക് എയർ ഇന്ത്യ ഫ്ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്താണ് കാർത്തിക് കോഴിക്കോട്ടെ ട്രാവൽ ഏജൻസിയെ പറ്റിച്ചത്.
ബാങ്ക് അവധി ദിവസമായതിനാൽ ബാങ്ക് മുഖേനെ പണമിടപാട് നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും പകരം ഓണ്‍ലൈനായി പണം അയയ്ക്കാമെന്നുമാണ് കാർത്തിക് ട്രാവൽ ഏജൻസി ജീവനക്കാരോടു പറഞ്ഞത്. ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്കു പണം ഓണ്‍ലൈനായി അയയ്ച്ച തായുള്ള വ്യാജ സ്ളിപ് നിർമിച്ച് അതിന്റെ സ്ക്രീൻ ഷോട്ട് കാർത്തിക് അയച്ചുകൊടുത്തതാണു കബളിപ്പിച്ചത്.
ഇങ്ങനെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മറിച്ചുവിറ്റ് 2,21,200 രൂപയാണ് കാർത്തിക് തട്ടിയെടുത്തത്. പരാതിക്കാരനെ കാർത്തിക് ബന്ധപ്പെട്ട ഫോണ്‍ നന്പർ, ബാങ്ക് അക്കൗണ്ട് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അ ന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
