Connect with us

Kerala

ഒറ്റ നോട്ടത്തില്‍ ഒറിജിനലിനെ വെല്ലും ‘ഇ- ചലാനിലെ’ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാം; മുന്നറിയിപ്പ്

Published

on

Share our post

ട്രാഫിക് ചലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട് ക്രിയേറ്റ് ചെയ്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് നല്‍കിയിരിക്കുന്ന ട്രാഫിക് ചലാന്‍ ആണ് എന്ന് കരുതി ഇത്തരത്തിലുള്ള വ്യാജ ടെക്സ്റ്റ് അലര്‍ട്ട് സന്ദേശങ്ങളുടെ കൂടെ നല്‍കിയിരിക്കുന്ന പേയ്മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്തെന്ന് വരാം. ഹാക്കര്‍മാര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ട്രാഫിക്കുമായി ബന്ധപ്പെട്ട ഇ- ചലാനില്‍ നല്‍കിയിരിക്കുന്ന പേയ്‌മെന്റ് ലിങ്ക് https://echallan.parivahan.gov.in/. എന്നാണ്. ഇതിന് സമാനമായി ലിങ്ക് ക്രിയേറ്റ് ചെയ്താണ് ഒറിജിനല്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള തട്ടിപ്പ്.

https://echallan.parivahan.in/ എന്ന തരത്തില്‍ ലിങ്ക് ക്രിയേറ്റ് ചെയ്ത് ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് ആണ് എന്ന് തോന്നിയെന്ന് വരാം. ആലോചിക്കാതെ പിഴ അടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ജാഗ്രത പുലര്‍ത്തുക. ഒറിജിനല്‍ ഇ- ചലാനില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടാവും. എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ നല്‍കിയിരിക്കും. എന്നാല്‍ വ്യാജ ചലാനില്‍ ഇത് ഉണ്ടാവില്ല.

വ്യാജ ചലാനുകള്‍ തിരിച്ചറിയാന്‍ ഇതൊരു വഴിയാണ്. കൂടാതെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറിയും തനിക്ക് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാവുന്നതാണ്. കൂടാതെ ഇ- ചലാന്‍ അലര്‍ട്ടുകള്‍ ഒരു സെല്‍ഫോണ്‍ നമ്പറില്‍ നിന്ന് വരില്ല എന്ന കാര്യവും ഓര്‍ക്കണം.

ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ നമ്പര്‍ ആയ 1930ല്‍ വിളിച്ച് അധികൃതരെ അറിയിക്കാവുന്നതാണ്. അല്ലാത്തപക്ഷം അടുത്ത പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാവുന്നതുമാണ്.


Share our post

Kerala

വയറു വേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു; ഒൻപതാം ക്ലാസുകാരി പ്രസവിച്ചു

Published

on

Share our post

ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആസ്പത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് എൻ.എം.എം.എസ് പരീക്ഷ മാർച്ച് ഒന്നിന്

Published

on

Share our post

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷ മാർച്ച് 1ന് പുതുച്ചേരിയിലെ 4 മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നു.സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠനത്തിന് വർഷത്തിൽ 12,000 രൂപ വീതം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകും. വിദ്യാർഥികൾ സ്കൂ‌ൾ വഴി www.nmmsntspdy.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എജ്യുക്കേഷനൽ ഓഫിസർ അറിയിച്ചു.


Share our post
Continue Reading

Kerala

ശ്രദ്ധിച്ചില്ലെങ്കില്‍ യു.പി.ഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം; കാരണം ഇതാണ്

Published

on

Share our post

ഇനി മുതല്‍ യു.പി.ഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യു.പി.ഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ പുതിയ ചട്ടം അനുസരിച്ച് സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ മാര്‍ഗനിര്‍ദേശം അനിസരിച്ച് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രമാണ് ട്രാന്‍സാക്ഷന്‍ ഐഡികള്‍ക്ക് എന്ന് ഉറപ്പാക്കണം.

അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.’2024 മാര്‍ച്ച് 28ലാണ് യു.പി.ഐ സേവനദാതാക്കളോട് യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി സൃഷ്ടിക്കുന്നതിന് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. യു.പി.ഐ ടെക്നിക്കല്‍ സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ നിര്‍ദേശം നല്‍കിയത്’ – നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!