കെ.എസ്.എഫ്.ഇ ചിട്ടികളോടൊപ്പം പ്രഖ്യാപിച്ച നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ ചിട്ടി പദ്ധതികളായ ലോ-കീ ക്യാംപയിന്, ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 എന്നിവയോടാപ്പം പ്രഖ്യാപിച്ച നറുക്കെടുപ്പ് ഓഗസ്റ്റ് ഒമ്പതിന് നടക്കും.
തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് നറുക്കെടുപ്പിന് മേല്‍ നോട്ടം വഹിക്കുക. രണ്ടു പദ്ധതികളിലുമായി 9.50 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് നല്‍കുന്നത്.
നറുക്കെടുപ്പ് സമ്മേളനം ഉച്ചയ്ക്ക് ഒരു മണിക്ക് ധന വകുപ്പു മന്ത്രി അഡ്വ.കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുന്നു. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എഫ്.ഇ ചെയര്മാന് കെ വരദരാജന്, മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെ.എസ്.എഫ്.ഇയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം നടത്തും. കെ.എസ്.എഫ്.ഇയുടെ പ്രധാന ശാഖകളില്‍ ടി.വിയിലൂടെ വീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
