Connect with us

Kannur

വനിതാസൗഹൃദ പദ്ധതിയുമായി മാങ്ങാട്ടിടം പഞ്ചായത്ത്

Published

on

Share our post

ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വനിതാസൗഹൃദ പദ്ധതിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. ‘മെന്‍സ്ട്രല്‍ കപ്പ്’ സൗജന്യമായി വിതരണം ചെയ്താണ് പഞ്ചായത്ത് സ്ത്രീ സൗഹൃദമാകുന്നത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ 2000 കപ്പുകള്‍ കൗമാരക്കാര്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി നല്‍കും. 1000 കപ്പുകള്‍ നിലവില്‍ വിതരണം ചെയ്തു. കുടുംബശ്രീകള്‍ വഴി ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പി. എച്ച്. സി സബ്സെന്ററുകളിലുടെ ആശാ വര്‍ക്കര്‍മാരാണ് വിതരണം ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനകം പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് ലഭ്യമാക്കും.

സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും അസൗകര്യവും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. പാഡുകള്‍ കാരണം ഉണ്ടാക്കുന്ന ആരോഗ്യ, മലിനീകരണ പ്രശ്‌നവും ഒഴിവാക്കാനാകും. അഞ്ചു മുതല്‍ എട്ടുവര്‍ഷം വരെ കപ്പുകള്‍ പുനരുപയോഗിക്കാം.

ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. സി. ഗംഗാധരന്‍ മാസ്റ്റര്‍ പറഞ്ഞു. വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടാകും.

ശാസ്ത്രീയ ആരോഗ്യസമീപനങ്ങള്‍ സ്വീകരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതോടൊപ്പം സീറോവേസ്റ്റ് പിരീഡ്‌സ് പ്രാവര്‍ത്തികമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെല്‍ത്ത് ഇന്‍സ്‌പെകള്‍ ഡി. കെ മനോജിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല.

കപ്പുകളുടെ ഉപയോഗം, സുരക്ഷ, തുടങ്ങിയ വിഷയങ്ങളില്‍ കൗമാരക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഡോ: അശ്വതി, നേഴ്‌സുമാരായ ഡെയ്‌സി ജോസഫ്, റിജിന ചാക്കോ, മിഥുന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി .കെ റിനിഷ, ധന്യ ദാസ് എന്നിവര്‍ ക്ലാസെടുത്തു.


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!