Connect with us

Kerala

ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി; കേസെടുത്ത് പോലീസ്

Published

on

Share our post

കൊച്ചി: ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചൊവ്വര സ്വദേശിയുടെ പരാതിയില്‍ റിട്ട. എസ്.പി. സുനില്‍ ജേക്കബ്ബിനെതിരേ കാലടി പോലീസ് കേസെടുത്തു. രണ്ട് കേസുകളുടെ പേരില്‍ 6.70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

സോഫ്റ്റ് വെയര്‍ റൈറ്റ്‌സ് വില്‍പനയിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്നും മറ്റു ചിലര്‍ 3.25 കോടി രൂപ തട്ടിയിരുന്നു. ഇതു സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ ഇടനിലക്കാരനായി നിന്ന് പണം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സുനില്‍ ജേക്കബ് പണം വാങ്ങിയത്.

ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും പല കേസുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. താന്‍ ഇപ്പോഴും എസ്.പി.യാണെന്ന് സുനില്‍ ജേക്കബ് പറഞ്ഞതായും പരാതിയിലുണ്ട്.

നഷ്ടപ്പെട്ട തുകയുടെ മുപ്പത് ശതമാനമാണ് കമ്മീഷനായി ‘ഇന്‍വിസിബിള്‍ സ്പൈ വര്‍ക്ക്’ എന്ന സ്ഥാപനത്തിന്റെ മറവില്‍ സുനില്‍ ജേക്കബ് ആവശ്യപ്പെട്ടത്. വ്യവസ്ഥകള്‍ കാണിച്ച് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. അക്കൗണ്ട് വഴിയും നേരിട്ടുമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. കലൂരിലുള്ള ഫ്‌ളാറ്റില്‍ വച്ചാണ് പരാതിക്കാരന്‍ സുനില്‍ ജേക്കബിനെ കണ്ടതെന്നും എസ്.പിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

പണം നഷ്ടപ്പെട്ടതിന് തന്റെ ഏജന്‍സി പരിഹാരം ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപ വാങ്ങി. സമാന സ്വഭാവമുള്ള മറ്റൊരു കേസിലേക്ക് ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും തട്ടിയെടുത്തു.

കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ ചൊവ്വര സ്വദേശി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി ചതിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് സമാനമായ തട്ടിപ്പിനിരയായവര്‍ 0484 2462360 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കാലടി പോലീസ് അറിയിച്ചു.


Share our post

Kerala

ഫയലുകൾ തീര്‍പ്പാക്കിയില്ല, അച്ചടക്കനടപടി നേരിടേണ്ടവർ വിരമിച്ചുപോയി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

Published

on

Share our post

കോഴിക്കോട്: സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയുടെ ഫയലുകൾ പിടിച്ചുവെച്ച സംഭവത്തിൽ കളക്ടറേറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.സീക്രട്ട് വിഭാഗത്തിലെ ക്ളാർക്കുമാരായിരുന്ന പി.പി. രജിലേഷ്, പി. ജസി എന്നിവരെയാണ് റവന്യുവകുപ്പ് സസ്പെൻഡുചെയ്തത്. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും അയച്ചുകൊടുക്കുന്ന ഫയലുകളിൽ കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷൻ ഒരു തുടർനപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് അച്ചടക്കനടപടിക്ക് ശുപാർശചെയ്യപ്പെട്ടവർ വിരമിച്ചുപോയതായും പറയുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ പരിശോധനയിലാണ് ഗുരുതരവീഴ്ച കണ്ടെത്തിയത്. ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച കേസിലെ വില്ലേജ് ഓഫീസർ സദാശിവനെതിരായ അന്വേഷണറിപ്പോർട്ട് ഫയലിൽ ചേർത്ത് സമർപ്പിക്കുകയോ വനംവകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർചെയ്യുകയോ ചെയ്യാതെ വീഴ്ചവരുത്തിയെന്നാണ് രജിലേഷിനെതിരേയുള്ള ഒരു കണ്ടെത്തൽ.2023-ൽ സ്ഥലംമാറിപ്പോവുമ്പോൾ പെൻഡിങ് ഫയലുകളുടെ പട്ടിക, രജിസ്റ്റർ എന്നിവ പുതിയക്ലാർക്കിന് കൈമാറിയില്ല.2017 മുതൽ 2023 വരെയുള്ള 617 ഫയലുകളാണ് തീർപ്പാക്കാതെ സെക്‌ഷനിൽ കെട്ടിക്കിടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലമാണ് നടപടിക്ക് കാരണം. ജസി നിലവിൽ ചെലവൂർ വില്ലേജ് ഓഫീസറും രജിലേഷ് കോഴിക്കോട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്കുമാണ്.


Share our post
Continue Reading

Kerala

വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.

ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം

Published

on

Share our post

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!