Connect with us

Kerala

പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം, വിശദാംശങ്ങൾ ഇങ്ങനെ

Published

on

Share our post

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും 8 ന് രാവിലെ 9 മണിയ്ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും നേരത്തെ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വിണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സാകര്യം അനുവദിച്ചിട്ടുണ്ട്.

പതിനാറാം തീയതിയോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂര്‍ത്തിയാക്കും. തുടര്‍ന്ന്, പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലയിലെ വിദ്യാര്‍ഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കും. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.


Share our post

Kerala

സ്കൂ​ൾ ബ​സു​ക​ളി​ൽ കാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ബ​സു​ക​ളി​ൽ കാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ. അ​ടു​ത്ത അ​ധ്യ​യ​ന​വ‌​ർ​ഷം മു​ത​ൽ കാ​മ​റ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ ഉ​ൾ​പ്പെ​ടെ കാ​മ​റ വെ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.കോ​ട​തി നി‌​ർ​ദേ​ശ​വും അ​താ​ണ്. എ​തി​ർ​ത്തി​ട്ട് കാ​ര്യ​മി​ല്ല. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ കു​റ്റ​വാ​ളി​ക​ളെ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ നി‌​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രി​ൽ അ​ത് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ ചെ​ക്​​പോ​സ്റ്റി​ൽ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കും.വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന തു​ട​രും. കൃ​ത്യ​മാ​യി ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ​വ​രും ക​ള്ള​ന്മാ​രെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചാം തീ​യ​തി​ക്കു​മു​മ്പ് ശ​മ്പ​ളം ന​ൽ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​മായി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Share our post
Continue Reading

Kerala

പാസ്‌പോര്‍ട്ട് കിട്ടുന്നതെങ്ങനെ, എങ്ങനെ അപേക്ഷിക്കാം, എന്തൊക്കെ രേഖകള്‍ അറിയേണ്ടതെല്ലാം

Published

on

Share our post

വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത് പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്‌പോര്‍ട്ട് ഒരേ സമയം നമ്മുടെ പൗരന്മാരെ വിദേശ യാത്ര ചെയ്യാന്‍ സഹായിക്കുകയും വിദേശത്ത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയായി വര്‍ത്തിക്കുകയും ചെയ്യുന്നു.എങ്ങനെ പാസ്പോര്‍ട്ട് കിട്ടും?

പാസ്പോര്‍ട്ട് സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 93 പാസ്പോര്‍ട്ട് ഇഷ്യൂയിംഗ് ഓഫീസുകളും ലോകമെമ്പാടുമുള്ള 197 നയതന്ത്ര കാര്യാലയങ്ങളും വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (PSK) വഴിയും സെന്‍ട്രല്‍ പാസ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (CPO) വഴിയും പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നു.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് എങ്ങനെ?

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാമറിയേണ്ട പ്രധാന വിവരങ്ങള്‍ ഇവയാണ്:

ഔദ്യോഗിക വെബ്‌സൈറ്റ്: www.passportindia.gov.in
മൊബൈല്‍ ആപ്പ്: Android, iOS എന്നിവയില്‍ ലഭ്യമാണ്.
കസ്റ്റമര്‍ കെയര്‍ നമ്പര്‍: 1800-258-1800
കോണ്‍സുലര്‍ സര്‍വീസസ് വിലാസം: Shri Amit Narang, Joint Secretary (CPV), CPV Division, Ministry of External Affairs, Room No. 20, Patiala House Annexe, Tilak Marg, New Delhi – 110001.
ഫാക്‌സ്: +91-11-23782821
ഇമെയില്‍: jscpv@mea.gov.in

പാസ്‌പോര്‍ട്ടുകള്‍ എത്ര വിധത്തിലാണ്?

സാധാരണ പാസ്പോര്‍ട്ട് (നീല കവര്‍): വ്യക്തിഗത യാത്ര, ബിസിനസ്സ് അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത്.

ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് (മെറൂണ്‍ കവര്‍): ഔദ്യോഗിക യാത്രകള്‍ക്കായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നത്.

ഔദ്യോഗിക പാസ്പോര്‍ട്ട് (വെള്ള കവര്‍): ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍ എന്തൊക്കെ?

1. അഡ്രസ് പ്രൂഫ് (താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):

ബാങ്ക് പാസ്ബുക്ക് (ഫോട്ടോ പതിച്ചത്)

ലാന്‍ഡ്ലൈന്‍ അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്‍
വാടക കരാര്‍
വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ അല്ലെങ്കില്‍ ഗ്യാസ് ബില്‍
വോട്ടര്‍ ഐഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ആദായ നികുതി വിലയിരുത്തല്‍ ഉത്തരവ്
തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ ലെറ്റര്‍ഹെഡില്‍)
ഭാര്യ/ഭര്‍തൃ ബന്ധം തെളിയിക്കാന്‍ പങ്കാളിയുടെ പാസ്പോര്‍ട്ട് കോപ്പി (വിവാഹിതര്‍ക്ക്)

2. ജനനത്തീയതി തെളിയിക്കുന്ന രേഖ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്):
ആധാര്‍/ഇ-ആധാര്‍
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐഡി
ഡ്രൈവിംഗ് ലൈസന്‍സ്
ജനന സര്‍ട്ടിഫിക്കറ്റ്
സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി രേഖ
പെന്‍ഷന്‍ ഓര്‍ഡര്‍ (ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക്)

ആര്‍ക്കൊക്കെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം?

18 വയസ്സും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ 5 വര്‍ഷത്തേക്കോ അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെയോ-ഇവയില്‍ ഏതാണോ ആദ്യം വരുന്നത് അത് പരിഗണിക്കും.

അപേക്ഷ നല്‍കിയാല്‍ എപ്പോള്‍ പാസ്‌പോര്‍ട്ട് കിട്ടും?

സാധാരണ പാസ്പോര്‍ട്ട്: 30-45 ദിവസം.
തത്കാല്‍ പാസ്പോര്‍ട്ട്: 7-14 ദിവസം.

പതിവുസംശയങ്ങള്‍

അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം?
പാസ്പോര്‍ട്ട് സേവ സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘Track Application Status’ എന്ന ഫീച്ചര്‍ ഉപയോഗിക്കുക.

വിദേശത്ത് നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുമോ?
കഴിയും, ഇന്ത്യന്‍ മിഷനുകളും കോണ്‍സുലേറ്റുകളും ഈ സേവനം നല്‍കുന്നു.

എന്താണ് പാസ്പോര്‍ട്ട് സേവാ പ്രോജക്റ്റ്?

ഈ സംരംഭം കോള്‍ സെന്ററുകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവ വഴി കാര്യക്ഷമമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ രാജ്യവ്യാപകമായി ഉറപ്പാക്കുന്നു, സൗകര്യവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.


Share our post
Continue Reading

Kerala

റീല്‍സിന് മാത്രമായി പുതിയ ആപ്പ്, ടിക്ടോക്കിനെ ഞെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം

Published

on

Share our post

ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോക്കിന് പണി കൊടുക്കാന്‍ പുത്തന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ മെറ്റയുടെ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. റീല്‍സിനായി പ്രത്യേക ആപ്പ് ഇന്‍സ്റ്റ ഉടന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം യുഎസിലാണ് ഈ ആപ്പ് അവതരിപ്പിക്കുകയെങ്കിലും വൈകാതെ ആഗോള തലത്തിലും പ്രതീക്ഷിക്കാം.

യുഎസില്‍ ഇന്‍സ്റ്റഗ്രാമും ടിക്‌ടോക്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മെറ്റ പുതിയ ആപ്പിനെ കുറിച്ചാലോചിക്കുന്നത്. റീല്‍സുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാനാണ് ഇന്‍സ്റ്റ ശ്രമിക്കുന്നതെന്ന് വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മെറ്റ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും പുതിയ ആപ്പിന്‍റെ ലോഞ്ച് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ടിക്ടോക്കുമായി മത്സരിക്കാന്‍ 2018ല്‍ മെറ്റ ലസ്സോ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയെങ്കിലും പിന്നീടത് നിര്‍ത്തലാക്കിയിരുന്നു.

അമേരിക്കയില്‍ ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോപ്പിന്‍റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് മെറ്റയുടെ പുതിയ നീക്കം. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ടിക്‌ടോക്കിന്‍റെ വിലക്ക് 75 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോ ബൈഡന്‍ ഭരണകൂടമാണ് ടിക്ടോക്കിനെ അമേരിക്കയില്‍ വിലക്കാന്‍ തീരുമാനമെടുത്തത്. വിലക്ക് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

75 ദിവസത്തെ സാവകാശത്തിന് ശേഷം ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്ക് ഉള്‍പ്പടെ പല യുഎസ് ടെക് ഭീമന്‍മാരും ശ്രമം നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ടിക്ടോക്കിന്‍റെ ഉടമകളായ ബൈറ്റ്‌ഡാന്‍സിനും പങ്കാളിയാവുന്ന യുഎസ് കമ്പനിക്കും ടിക്ടോക്കിന്‍റെ യുഎസ് ബിസിനസില്‍ 50 ശതമാനം വീതമായിരിക്കും ഉടമസ്ഥാവകാശം എന്നാണ് സൂചന.


Share our post
Continue Reading

Trending

error: Content is protected !!