Breaking News
ഡെങ്കിപ്പനി: ജില്ലയിൽ എട്ട് ഹോട്ട്സ്പോട്ടുകൾ
കണ്ണൂർ : ജില്ലയിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മുഴക്കുന്ന്, കുന്നോത്ത് പറമ്പ്, പാനൂർ, പരിയാരം, പുളിങ്ങോം, നടുവിൽ, വേങ്ങാട്, തലശ്ശേരി എന്നിവയാണ് ഹോട്ട് സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.
കൂടുതൽ ഡെങ്കി കേസുകൾ വരുന്ന പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടുകളായി കണക്കാക്കുന്നത്. ഈ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഹോട്ട് സ്പോട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്.
ഡെങ്കി കേസുകൾ കൃത്യമായി മാപ്പ് ചെയ്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് നൽകിയ നിർദേശം. നിലവിൽ നിയന്ത്രണത്തിൽ ആണങ്കിലും ഡെങ്കിപ്പനി ഭീഷണി ജില്ലയിൽ പലയിടത്തും ഉണ്ട്. രോഗം പരത്തുന്ന ഈഡിസ് ആൽബോപിക്റ്റസ്, ഈഡിസ് ഈജിപ്റ്റി കൊതുകകളുടെ സാന്ദ്രത വളരെ അധികമാണ് പലയിടത്തും.
വെയിലും ചെറിയ മഴയുമുള്ള കാലാവസ്ഥയും കൊതുകിന് മുട്ടയിട്ട് പെരുകാൻ വഴിയൊരുക്കുന്നു. വെക്ടർ കൺട്രോൾ വിഭാഗം ഉറവിട നശീകരണം, ഫോഗിങ് എന്നിവയിലൂടെ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുകയാണ്. എങ്കിലും പൊതു ജനങ്ങളുടെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ കൊതുക് സാന്ദ്രത കുറയ്ക്കാനാവൂ.
കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കം. വീട്ടിനകത്തെ ചെടി ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ചിരട്ടകൾ, തൊണ്ടുകൾ, കപ്പുകൾ തുടങ്ങിയവ വലിച്ചെറിയരുത്. വെള്ളം സംഭരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ആഴ്ചയിൽ ഒരു ദിവസം കഴുകി വൃത്തിയാക്കുക.
ഉപയോഗശൂന്യമായ ടയറുകൾ, വെള്ളത്തിന്റെ ടാങ്കുകൾ, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം നോക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു