Connect with us

Breaking News

അറസ്റ്റിനു ശേഷം ആദ്യമായി സുധാകരൻ കണ്ണൂരിൽ; ആവേശത്തോടെ സ്വീകരിച്ച് പ്രവർത്തകർ

Published

on

Share our post

കണ്ണൂർ: മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക്, റെയിൽവേ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശോജ്വല സ്വീകരണം. ശനിയാഴ്ച വൈകിട്ട് 6.40ഓടെ നേത്രാവതി എക്സ്പ്രസിലാണ് സുധാകരൻ എത്തിയത്.

ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റഷനിൽ എത്തുന്നതിന് മുൻപു തന്നെ സ്റ്റേഷനും പരിസരവും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്ലാറ്റ്ഫോമിൽ വച്ച് സുധാകരനെ ഷാളണിയിച്ചാണ് സ്വീകരിച്ചത്. തുടർന്ന് മുദ്രാവാക്യം വിളികളോടെ വിളികളോടെ സ്റ്റേഷനു പുറത്തേക്ക് ആനയിച്ചു. ‍അതേസമയം, റെയിൽവേ സ്റ്റഷനിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ സുധാകരൻ തയ്യാറായില്ല.

ഡി.സി.സി പ്രസി‍ഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ.മോഹനൻ, സി.എ.അജീർ, ശ്രീജ മഠത്തിൽ, രജനി രമാനന്ദ്, രാജീവൻഎളയാവൂർ, സുരേഷ് ബാബു എളയാവൂർ, പി.ടി.മാത്യു, റിജിൽ മാക്കുറ്റി, രജിത്ത് നാറാത്ത്, വി.എ.നാരായണൻ, റഷീദ് കവ്വായി, കായക്കൂൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, വി.പി.അബ്ദുൾ.കെ.പ്രമോദ് തുടങ്ങിയവർ റെയിൽവേ സ്റ്റേഷനിലെത്തി.


Share our post

Breaking News

മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Published

on

Share our post

മട്ടന്നൂർ:കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെമ്പടി കാട്യംപുറം സ്നേഹ തീരത്ത് എ.കെ.ദീക്ഷിതാണ്((12) മരിച്ചത് ചൊവ്വ വൈകിട്ട് നാലരയോടെ നെല്ലൂന്നി അങ്കണവാടി കുളത്തിലാണ് അപകടം. നെല്ലൂന്നിയിലെ അച്ഛൻ്റെ കുടുംബവീട്ടിലെത്തിയ ദീക്ഷിത് വൈകിട്ടോടെ സഹോദരനോടും സുഹൃത്തുക്കളോടുമൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴ്ന്ന ദീക്ഷിതിനെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിയാരം യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ: എം വി മനോജ്. അമ്മ: എ.കെ. വിജിന. സഹോദരങ്ങൾ: നന്ദന (പ്ലസ്ടു വിദ്യാർത്ഥി ചാവശേരി എച്ച്എസ്എസ്), ദർശിത് (വിദ്യാർത്ഥി പരിയാരം യുപി സ്കൂൾ).


Share our post
Continue Reading

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Trending

error: Content is protected !!