കണ്ണൂര്‍ ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ മേട്രന്‍ നിയമനം

Share our post

കണ്ണൂര്‍: പരിയാരം ഗവ ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് ജൂണ്‍ 30ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ചേബറില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പ്രീഡിഗ്രി/ഡിഗ്രി, ഹിന്ദി ഭാഷാ പ്രാവീണ്യം, പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകുക. ഫോണ്‍. 0497 2800167. വെബ്സൈറ്റ്: www.gack.kerala.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!