Connect with us

Kannur

മേഘയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ, ആത്മഹത്യക്ക് പിന്നിലെന്ത് ? പിണറായിയിൽ നവവധുവിന്റെ മരണത്തിൽ ദുരൂഹത

Published

on

Share our post

പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് മേഖയുടെ കുടുബം വ്യക്തമാക്കി. മേഘയുടെ ശരീരത്തിൽ അടിയേറ്റ പരുക്കുകൾ ഉണ്ടായിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ 10നാണ് ഭർതൃവീട്ടിൽ മേഘ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിറകെയായിരുന്നു മേഘയുടെ ആത്മഹത്യ. സംഭവത്തിൽ കതിരൂർ പൊലീസ് അന്ന് തന്നെ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഇത് സാധാരണ മരണമല്ലെന്നും ഭർത്താവിന്‍റെ പീഡനമാണ് മരണകാരണമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

കോഴിക്കോട്ടെ ഐടി സ്ഥാപനത്തിൽ എഞ്ചീനിയറായിരുന്ന മേഘയും കതിരൂർ സ്വദേശിയായ ജിം ട്രെയിനറും തമ്മിൽ പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഇവരുടെ വിവാഹം. മരണത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും അസ്വാഭാവികമായി ഒന്നും പോസ്റ്റ്മർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളെ അടക്കം പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

ക​ണ്ണൂ​ർ: സ​ർ​ക്കാ​റും വി​വി​ധ സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ 13 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യി. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് തു​ട​രു​മ്പോ​ൾ ​പ​റ്റി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​യി കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​രു​ന്ന കാ​ഴ്ച​യാ​ണ്.

ഏ​ഴ് പ​രാ​തി​ക​ളി​ൽ സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം, ചൊ​ക്ലി, ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രേ​ഡി​ങി​നാ​യി പ​ണം കൈ​മാ​റി​യ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ടെ​ല​ഗ്രാം വ​ഴി ട്രേ​ഡി​ങ് ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം നി​ക്ഷേ​പി​ച്ച പ​ണ​മോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ചൊ​ക്ലി സ്വ​ദേ​ശി​നി​ക്ക് 2.38 ല​ക്ഷ​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം ക​ണ്ട് ഷോ​പി​ഫൈ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക്ക് 68,199 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. പ​രാ​തി​ക്കാ​ര​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​രാ​തി​ക്കാ​ര​ന്റെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​നി​ക്ക് 19,740 രൂ​പ ന​ഷ്ട​മാ​യി. വാ​ട്സ് ആ​പ് വ​ഴി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് 9001രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​രി​യെ എ​സ്.​ബി.​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഓ​ഫി​സി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ക​യും ഡി-​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന ഡെ​ബി​റ്റ് കാ​ർ​ഡി​ന്റെ വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും ക​ര​സ്ഥ​മാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഒ.​എ​ൽ.​എ​ക്സി​ൽ പ​ര​സ്യം ക​ണ്ട് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി വാ​ട്സ് ആ​പ് വ​ഴി ചാ​റ്റ് ചെ​യ്ത് അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ല്‍കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് 26000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന ഫേ​സ്ബു​ക്ക് വ​ഴി ബ​ന്ധ​പ്പെ​ട്ട് വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​ടെ 25,000 രൂ​പ ത​ട്ടി.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ​റ്റി നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൈ​ബ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.


Share our post
Continue Reading

Trending

error: Content is protected !!