Connect with us

Kannur

പ്ലാസ്‌റ്റിക്‌ മാലിന്യമിടാൻ കുട്ടികൾക്കായി കുട്ടിക്കൊട്ടകൾ

Published

on

Share our post

പെരളശേരി : പാഴ് വസ്തുക്കൾ ശേഖരിക്കാൻ സ്ഥാപിച്ചതാണെങ്കിലും കാണുമ്പോൾ ഓമനത്തം തോന്നും ഈ കുട്ടിക്കൊട്ടകൾ. വലിപ്പത്തിലും രൂപത്തിലും തനി കുട്ടി തന്നെ. പെരളശേരി പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സ്കൂൾ കുട്ടികൾക്കായി കുട്ടിക്കൊട്ടകൾ സ്ഥാപിച്ചത്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സി.പി.എം നേതൃത്വത്തിൽ വാർഡിൽ ശുചീകരണം നടന്നിരുന്നു. പാതയോരങ്ങളാകെ ശുചീകരിച്ചതുമാണ്. സ്കൂൾ തുറന്നതിന് ശേഷം വഴിയോരങ്ങളിൽ മിഠായി, ഐസ് ഉൾപ്പെടെയുള്ളവയുടെ കവറുകൾ വ്യാപകമായി. നിക്ഷേപിക്കാൻ പ്രത്യേക സ്ഥലമില്ലാത്തതിനാൽ വഴിയരികിൽ കുട്ടികൾ കവറുകൾ വലിച്ചെറിയാൻ തുടങ്ങി. ഇത് പരിഹരിക്കാൻ വാർഡംഗവും പെരളശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി. പ്രശാന്തിന്റെ ആശയത്തിലാണ് കുട്ടിക്കൊട്ടകൾ പിറവിയെടുത്തത്.
പെയിന്റ് പാട്ട, വാഹനങ്ങളുടെ വീൽ, കപ്പ് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടിക്കൊട്ടകൾ നിർമിച്ചത്. സുനിൽകുമാറാണ്‌ ശില്പി. വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ പത്ത്‌ കൊട്ടകൾ സ്ഥാപിച്ചു. രണ്ട് ദിവസംകൊണ്ട് നിരവധി കവറുകൾ നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും നടക്കുന്നുണ്ട്. കുട്ടികളും കുട്ടിക്കൊട്ടകൾ ഉപയോഗിക്കുന്നതിൽ സന്തോഷത്തിലാണ്‌. ഈ വിജയമാതൃക പഞ്ചായത്തിലാകെ നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് പെരളശേരി പഞ്ചായത്ത്.

Share our post

Kannur

പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

Published

on

Share our post

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തട്ടിപ്പ് നടത്തിയ കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത്‌ സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

Published

on

Share our post

കണ്ണൂർ : പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


Share our post
Continue Reading

Trending

error: Content is protected !!