അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച്‌ ദിവസം വ്യാപക മഴയ്‌ക്ക്‌ സാധ്യത

Share our post

തിരുവനന്തപുരം : തെക്ക്- കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം (Low Pressure Area ) തീവ്രന്യൂനമർദമായി (Depression ) ശക്തി പ്രാപിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി (Cyclonic Circulation ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്കും ; ജൂൺ 7 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!