Connect with us

Kannur

തോക്കിനൊപ്പം വേട്ടപ്പട്ടികളും; മാടായി പഞ്ചായത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നു

Published

on

Share our post

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

ഇന്നലെ രാവിലെയാണ് കർഷക രക്ഷാസമിതി പ്രവർത്തകർ മാടായിപ്പാറയുടെ വടക്കൻ ചെരിവിൽ നിന്നാണ് മൂന്ന് വലിയ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് മലയാള മനോരമ വാർത്ത നൽകിയിരുന്നു.

കാട്ടുപന്നികളുടെ ശല്യം തീർക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് മാടായി പഞ്ചായത്ത് അധികൃതർ ജില്ലാ കലക്ടർക്ക് പരാതി നൽകി.

ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടമാണ് കർഷക രക്ഷാസമിതി പ്രവർത്തകരെ മാടായിപ്പാറയിലേക്ക് അയച്ചത്. ഇന്നലെ രാവിലെ യൂണിഫോം ധരിച്ച 30 പേർ തോക്ക്, വേട്ട പട്ടികൾ എന്നിവയുമായി മാടായിപ്പാറയിൽ എത്തിയത് നാട്ടുകാർക്കും കൗതുകമായി.

മൂന്ന് കാട്ടുപന്നികളെ കൊന്നിട്ട് കർഷക രക്ഷാസമിതി പ്രവർത്തകർ വൈകിട്ടോടെ മടങ്ങി. കാട്ടു പന്നികളെ ദഹിപ്പിച്ചു.

കാട്ടു പന്നിശല്യം ഉളള മറ്റ് ഭാഗങ്ങളിൽ കൂടി വരും ദിവസങ്ങളിൽ കാട്ടുപന്നി വേട്ട ഉണ്ടാകും. മാടായി പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലാണ് വേട്ട നടന്നത്.


Share our post

Kannur

ലഹരി ഉപയോഗം; പറശ്ശിനിക്കടവിൽ എം.ഡി.എം.എയുമായി യുവതികളും യുവാക്കളും പിടിയില്‍

Published

on

Share our post

തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37), ഇരിക്കൂര്‍ സ്വദേശിനി റഫീന (24 ), കണ്ണൂര്‍ വസ്വദേശിനി ജസീന ( 22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി. യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നു വിളി ക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് ഇവർ ലോഡ്ജില്‍ ആണെന്ന് വീട്ടുകാർ മനസിലാക്കിയത്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.


Share our post
Continue Reading

Breaking News

12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

Published

on

Share our post

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.


Share our post
Continue Reading

Kannur

വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി സജീവമാകുന്നു

Published

on

Share our post

കണ്ണൂർ: വിഷുവിന്‌ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പടക്കവിപണി സജീവമാകുന്നു. സാമ്ബത്തിക പ്രതിസന്ധിയും ഓണ്‍ലൈന്‍ വ്യാപാരം കൂടിയതോടെ പടക്കവിപണിയില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ പടക്ക കച്ചവടക്കാര്‍ ഓണ്‍ലൈനില്‍ പടക്കങ്ങള്‍ ഉപഭോക്‌താക്കള്‍ക്ക്‌ എത്തിക്കുന്നത്‌ മൂലം സര്‍ക്കാരിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു പടക്കവ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളിയാണ്‌ വലിയ തോതില്‍ ബാധിച്ചിട്ടുള്ളത്‌. എന്നാല്‍ ഇത്തവണയും ഉപഭോക്‌താക്കളുടെ താല്‍പര്യമനുസരിച്ച്‌ വിവിധ മോഡലുകള്‍ ഉള്ള പടങ്ങള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്‌ ട്രോള്‍ പീ കോഡ്‌, പേപ്പര്‍ ബോംബ്‌ വര്‍ണവിസ്‌മയം തീര്‍ക്കുന്ന സ്‌കൈഷോട്ടുകള്‍ക്കാണ്‌ ഇത്തവണ ആവശ്യക്കാര്‍ കൂടുതല്‍. വണ്‍ ട്വന്റിഷോട്ട്‌, ടൂ ഫോര്‍ട്ടി ഷോട്ട്‌ തുടങ്ങി വൈവിധ്യമാര്‍ന്ന സ്‌കൈഷോട്ടുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഗോള്‍ഡന്‍ഷോട്ട്‌, വലിയ കാന്താരി, സണ്‍ഫീസ്‌റ്റ് എന്നിവയാണ്‌ വിപണിയിലെ പുതിയ ഉത്‌പന്നങ്ങള്‍. വര്‍ണശോഭപകരുന്ന പൂക്കുറ്റികള്‍, നിലച്ചക്രങ്ങള്‍, കമ്ബിത്തിരികള്‍ തുടങ്ങിയവ പടക്കവിപണിയെ ഇത്തവണയും ശ്രദ്ധേയമാക്കുന്നുണ്ട്‌. ശിവകാശിയില്‍ നിന്ന്‌ ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുന്ന ബ്രാന്‍ഡഡ്‌ കമ്ബനികളുടെ പടക്കങ്ങള്‍ കടകളില്‍നിന്ന്‌ മൊത്തമായും ചില്ലറയായും വില്‍ക്കുന്നുണ്ട്‌. വരുംദിവസങ്ങളില്‍ പടക്കവിപണി കൂടുതല്‍ സജീവമാവും.


Share our post
Continue Reading

Trending

error: Content is protected !!