കെ .എസ് .ആർ .ടി. സിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബി.എം.എസ് പണിമുടക്ക്

ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ .എസ് .ആർ .ടി. സിയിലെ ബി.എം.എസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐ.എന്‍.ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകും വരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
അതേസമയം കെ .എസ് .ആർ .ടി. സിയില്‍ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തനിക്കെതിരായ സി.ഐ.ടി.യു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.