Connect with us

Kerala

കാറിന്റെ മുകൾഭാഗത്ത് എം.ഡി.എം.എ, ത്രാസും കവറുകളും; വിൽപനയ്ക്കിടെ അറസ്റ്റിലായത് ദമ്പതിമാർ ഉൾപ്പെടെ നാലുപേർ

Published

on

Share our post

സുൽത്താൻബത്തേരി: മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ പിടിയിൽ.

കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസിൽ പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല (22), കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കാറിൽ എം.ഡി.എം.എ.യുമായി പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കാറിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 156 ഗ്രാം എം.ഡി.എം.എ.യാണ് ഇവരിൽനിന്ന് പിടികൂടിയത്.

വിൽപ്പനയ്ക്കായാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. ചില്ലറവിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘം സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ. കേസാണ് ബത്തേരി പോലീസ് പിടികൂടുന്നത്. ദിവസങ്ങൾക്കുമുമ്പ് അരക്കിലോയോളം എം.ഡി.എം.എ. ബത്തേരി പോലീസ് പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി എസ്.ഐ. സി.എം. സാബുവും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. എ.എസ്.ഐ. കെ.ടി. മാത്യു, സി.പി.ഒ.മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി.പി.ഒ. ഫൗസിയ, സജ്ന, ഡ്രൈവർ എസ്.സി.പി.ഒ. സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post

Kerala

ശബരിമല; മേൽപ്പാലത്തിൽ കയറ്റാതെ നേരിട്ട് ദർശനം പരിഗണനയിൽ കൊടമരച്ചുവട്ടിലൂടെ വിടും

Published

on

Share our post

ശബരിമല: പതിനെട്ടാംപടി ചവിട്ടിയെത്തെത്തുന്ന ഭക്തരെ കൊടമരച്ചുവട്ടിലൂടെ നേരെ സോപാനത്തേക്ക് കയറ്റി ദർശനം നൽകുന്നത് പരിഗണനയിൽ. ഗുരുവായൂരിലും മറ്റുമുള്ള ഈ മാതൃക സ്വീകരിച്ചാൽ കൊടിമരച്ചുവട് മുതൽ ശ്രീകോവിലിന് മുന്നിലെത്തുന്നതുവരെ ദീർഘനേരം ദർശനത്തിന് അവസരം ലഭിക്കും.പടികയറി വരുന്നവരെ മേൽപ്പാലത്തിലൂടെ കയറ്റി ശ്രീകോവിലിന്റെ വടക്കു ഭാഗത്തുകൂടി കൊണ്ടുവന്നാണ് ഇപ്പോൾ ദർശനം അനുവദിക്കുന്നത്. ദർശനസമയത്ത് ശ്രീകോവിലിന് കുറുകെയാണ് തീർഥാടകർ നടക്കുക. ഇങ്ങനെയാകുമ്പോൾ തിരക്ക് സമയങ്ങളിൽ മൂന്നു സെക്കന്റ് മാത്രമേ ഒരാൾക്ക് ദർശനം കിട്ടൂ.

ഇതുസംബന്ധിച്ച് ഇതരസംസ്ഥാന തീർഥാടകരിൽനിന്നടക്കം ഒട്ടേറെ പരാതികൾ ദേവസ്വംബോർഡിന് നേരിട്ടും ഇ-മെയിൽ വഴിയും ലഭിച്ചിട്ടുണ്ട്.പുതിയസംവിധാനം ഏർപ്പെടുത്തുന്നതിന് തന്ത്രിയുടെ അനുമതി വാങ്ങിയശേഷം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വംബോർഡ്. ഈരീതി പ്രായോഗികമാക്കുമ്പോൾ ദർശനം കഴിഞ്ഞിറങ്ങുന്നവരെ മാളികപ്പുറംവഴി ബെയ്‌ലി പാലത്തിലൂടെ ചന്ദ്രാനന്ദൻ റോഡിൽ എത്തിക്കാനാണ് പരിപാടി.

ശബരിമല മാസ്റ്റർപ്ലാനിൽ പറയുന്നപ്രകാരം സന്നിധാനത്തെ മേൽപ്പാലങ്ങൾ പൂർണമായി ഒഴിവാക്കും. ബെയ്‌ലി പാലത്തിന് പകരം മാളികപ്പുറം മുതൽ ചന്ദ്രാനന്ദൻ റോഡുവരെ പുതിയ ഉരുക്കുപാലം നിർമിക്കും. 48 കോടിയാണ് ഇതിന്റെ ചെലവ്. ആദ്യഘട്ടം എന്നനിലയിൽ 10 കോടി രൂപ ഇപ്പോൾ സർക്കാർ വകയിരുത്തിയിട്ടുണ്ട്.ഈപാലം വരുന്നതോടെ ബെയ്‌ലി പാലത്തിലേക്കുള്ള കുത്തനെയുള്ള കയറ്റവും ഇറക്കവും ഒഴിവാക്കാൻ സാധിക്കും.ഈ തീർഥാടനകാലം കഴിഞ്ഞാലുടൻ വിശദമായ ചർകൾക്കും കൂടിയാലോചനകൾക്കുംശേഷം പുതിയ ദർശനരീതി സംബന്ധിച്ച നടപടികളിലേക്ക് കടക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.


Share our post
Continue Reading

Kerala

കൊല്ലം-ചെങ്കോട്ട; കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയ്ക്ക് 120 വയസ്സ്

Published

on

Share our post

1904 നവംബര്‍ 26-ന്, 21 ആചാരവെടികളുടെ അകമ്പടിയില്‍, കൊല്ലത്തെ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന രാമയ്യ പച്ചക്കൊടി വീശി യാത്രയയച്ച കല്‍ക്കരി തീവണ്ടി ചരിത്രത്തിലേക്കാണ് ചൂളംവിളിച്ച് എത്തിയത്. കല്‍ക്കരിവണ്ടി മാറി വൈദ്യുത ലോക്കോ എന്‍ജിന്‍ എത്തിയെങ്കിലും സഹ്യപര്‍വതനിരകളുടെ മടക്കുകളിലൂടെ നീളുന്ന യാത്രയുടെ കാഴ്ചയ്ക്ക് അന്നുമിന്നും പുതുമ മങ്ങാത്ത ഒരേ സൗന്ദര്യം.1873-ലാണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിച്ച് മീറ്റര്‍ഗേജ് തീവണ്ടിപ്പാത കൊണ്ടുവരാന്‍ ആലോചിച്ചത്. പാത നിര്‍മിക്കാന്‍ അന്നത്തെ മുഖ്യ വ്യവസായകേന്ദ്രവും തിരുവിതാകൂറിന്റെ മധ്യഭാഗവുമായ കൊല്ലത്തെക്കാള്‍ ഉചിതമായ മറ്റൊരു സ്ഥലമില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി.

സര്‍ക്കാര്‍ അനുവദിച്ച 17 ലക്ഷവും റെയില്‍വേയുടെ ഏഴുലക്ഷം രൂപയും തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യങ്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയുമായിരുന്നു മൂലധനം.1888-ല്‍, ഉത്രം തിരുനാളിന്റെ കാലത്ത് സര്‍വേ തുടങ്ങി. 1900-ല്‍ നിര്‍മാണം ആരംഭിച്ചു. പുഴകള്‍ക്കു കുറുകേ പാലം പണിതും മലനിരകള്‍ തുരന്ന് തുരങ്കങ്ങള്‍ നിര്‍മിച്ചും ശ്രമകരമായ ജോലികള്‍ തീര്‍ത്ത് 1902-ല്‍ പാത പൂര്‍ത്തിയാക്കി.ആദ്യം ചരക്കുതീവണ്ടിയോടിച്ച് പരീക്ഷിച്ച പാതയില്‍ 1904 ജൂലായ് ഒന്നിന് ആദ്യ യാത്രാവണ്ടിയോടി. ശക്തമായ മഴയില്‍ തുരങ്കങ്ങളുടെ ചുവരുകള്‍ തകര്‍ന്നതിനാല്‍ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് കൊല്ലത്തുനിന്ന് പുനലൂര്‍വരെ മാത്രം. പുകതുപ്പി കിതച്ചോടിയ കല്‍ക്കരി തീവണ്ടിക്ക് നാട്ടുകാര്‍ പേരുമിട്ടു-ധൂമശകടാസുരന്‍.

94 കിലോമീറ്റര്‍ നീളുന്ന ഈ പാത ബ്രോഡ്ഗേജാക്കുന്ന ജോലികള്‍ ആരംഭിച്ചത് 94 വര്‍ഷത്തിനുശേഷമാണ്.2010 മേയ് 10-ന് കൊല്ലംമുതല്‍ പുനലൂര്‍വരെ 45 കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യ ബ്രോഡ്ഗേജ് തീവണ്ടിയോടി. 49 കിലോമീറ്റര്‍ നീളുന്ന പുനലൂര്‍-ചെങ്കോട്ട പാതയിലും ഗേജ്മാറ്റം പൂര്‍ത്തിയാക്കി എട്ടുകൊല്ലത്തിനുശേഷം 2018-ലാണ് കൊല്ലംമുതല്‍ ചെങ്കോട്ടവരെയും ബ്രോഡ്ഗേജ് തീവണ്ടിയോടിയത്.കൊല്ലം-പുനലൂര്‍ പാതയില്‍ ആദ്യ വൈദ്യുത തീവണ്ടിയോടിയത് 2022 ജൂണ്‍ ഒന്‍പതിനാണ്. 2024 ജൂലായ് 27-ന് പുനലൂര്‍-ചെങ്കോട്ട പാതയിലും വൈദ്യുത തീവണ്ടിയോടി.


Share our post
Continue Reading

Kerala

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Published

on

Share our post

ബ്രോയിലർ കോഴികളിലെ ആന്റി ബയോട്ടിക്, കൃത്രിമ ഹോർമോണ്‍ ഉപയോഗം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് പിന്നാലെ ചിക്കൻ വില കുത്തനെ ഇടിഞ്ഞു.ഇന്നലെ ഒരുകിലോയ്ക്ക് 58 – 60 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കോഴിക്ക് ആവശ്യക്കാർ കുറയുകയും ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതും കാരണം ഏജന്റുമാർ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.

42 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവർക്ക് ചെലവ് തുകയുടെ പകുതി പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 92-100 രൂപ ചെലവാകും. ഫാമുകളില്‍ കിലോയ്ക്ക് 130 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരുകിലോ കോഴിയിറച്ചിക്ക് 100 – 115 രൂപയാണ് വില. ജീവനോടെ 85 -90 രൂപയും. ആന്റിബയോട്ടിക് സാന്നിദ്ധ്യം സംബന്ധിച്ച പ്രചാരണത്തിന് പിന്നാലെ കോഴി വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതായി കോഴിക്കടക്കാർ പറയുന്നു. വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വെറ്ററിനറി ഡോക്ടർമാർ രംഗത്തുവന്നതിന് പിന്നാലെ കച്ചവടം കുറച്ച്‌ ഭേദപ്പെട്ടെന്ന് ഇവർ പറയുന്നു. രണ്ട് മാസത്തോളമായി കോഴി വിലയില്‍ കാര്യമായ വർദ്ധനവ് ഉണ്ടായിരുന്നില്ല. 40,000ത്തോളം ഫാമുകളാണ് ജില്ലയിലുള്ളത്. ലക്ഷങ്ങളുടെ നഷ്ടമാണ് കോഴി വിലയിലെ ഇടിവ് മൂലം ഫാമുകള്‍ക്ക് ഉണ്ടായത്.


Share our post
Continue Reading

Kerala16 mins ago

ശബരിമല; മേൽപ്പാലത്തിൽ കയറ്റാതെ നേരിട്ട് ദർശനം പരിഗണനയിൽ കൊടമരച്ചുവട്ടിലൂടെ വിടും

Kerala21 mins ago

കൊല്ലം-ചെങ്കോട്ട; കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയ്ക്ക് 120 വയസ്സ്

Kerala1 hour ago

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Kerala1 hour ago

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Breaking News1 hour ago

വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Kerala1 hour ago

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kannur2 hours ago

കെ.എസ്.ആർ.ടി.സി ആഡംബര കപ്പൽ യാത്ര

Kerala2 hours ago

വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; പ്രതിഷേധവുമായി കുടുംബങ്ങള്‍

Kerala2 hours ago

വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ; പറക്കാം കുറഞ്ഞ നിരക്കിൽ

Breaking News5 hours ago

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!