Connect with us

Kannur

ഈ ആരോഗ്യകേന്ദ്രത്തിനും ‘ചികിത്സ’ വേണം

Published

on

Share our post

പാ​നൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം അ​സൗ​ക​ര്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന അ​ഞ്ഞൂ​റി​ല​ധി​കം രോ​ഗി​ക​ൾ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന​തി​ന് അ​റു​തി​യാ​വാ​ൻ ഇ​നി​യു​മെ​ത്ര നാ​ൾ ക​ഴി​യ​ണം. താ​ലൂ​ക്ക് ആസ്പത്രി​യാ​യി ഉ​യ​ർ​ത്തി​യ​ത് രേ​ഖ​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​തി​ൽ നാ​ണ​ക്കേ​ട് നാ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മാ​ണ്.

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ബോ​ർ​ഡ് മാ​റ്റി താ​ലൂ​ക്ക് ആസ്പത്രി എ​ന്നാ​ക്കി​യ​ത​ല്ലാ​തെ ഇ​തു​വ​രെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല. ആസ്പത്രിയു​ടെ ഓ​ഫി​സ് മു​ദ്ര​പോ​ലും മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന സീ​ൽ താ​ലൂ​ക്ക് ആസ്പത്രി എ​ന്നാ​ക്കാ​ൻ അ​ക്കൗ​ണ്ട​ന്റ് ജ​ന​റ​ൽ

വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ മാ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. ഓ​ഫി​സ് മു​ദ്ര​പോ​ലും മാ​റ്റാ​ൻ ക​ഴി​യാ​ത്ത​ത് നാ​ണ​ക്കേ​ടാ​യി​രി​ക്കു​ക​യാ​ണ്. 2015ലാ​ണ് താ​ലൂ​ക്ക് ആസ്പത്രി​യാ​യി ഉ​യ​ർ​ത്തി ഉ​ത്ത​ര​വ് വ​ന്ന​ത്. എ​ന്നാ​ൽ, താ​ലൂ​ക്ക് ആസ്പത്രിയി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ളൊ​ന്നും ഇ​വി​ടെ ല​ഭ്യ​മ​ല്ല.

പേ​രി​ന് 11ഓ​ളം ഡോ​ക്ട​ർ​മാ​രു​ണ്ടെ​ങ്കി​ലും മൂ​ന്നോ, നാ​ലോ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഒ​രു ദി​വ​സം ല​ഭി​ക്കു​ന്ന​ത്. ഇ.​എ​ൻ.​ടി​ക്ക് മാ​ത്ര​മാ​ണ് വി​ദ​ഗ്ധ ഡോ​ക്ട​റു​ള്ള​ത്. മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ണെ​ങ്കി​ലും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ​ക്കും കാ​ഷ്വാ​ലി​റ്റി ഇ​ല്ല.

ജ​ന​റ​ൽ ഫി​സി​ഷ്യ​നും നി​ല​വി​ലി​ല്ല. ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റും എ​ക്സ്റേ യൂ​നി​റ്റു​മു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. 2020 സെ​പ്റ്റം​ബ​ർ 12ന് ​ആസ്പത്രി​ക്ക് അ​ഞ്ഞൂ​റ് മീ​റ്റ​റി​നു​ള്ളി​ൽ യു​വ​തി വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ക​യും ഭ​ർ​ത്താ​വ് ഹോ​സ്പി​റ്റ​ലി​ലെ​ത്തി കേ​ണ​പേ​ക്ഷി​ച്ചി​ട്ടും പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഇ​ട​പെ​ട്ടി​ട്ടും ഡോ​ക്ട​ർ വീ​ട്ടി​ൽ​പോ​യി പ​രി​ശോ​ധി​ക്കാ​നോ ന​ഴ്സി​നെ അ​യ​ക്കു​വാ​നോ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത​ശി​ശു മ​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്ന് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​നും നീ​തി​നി​ഷേ​ധ​ത്തി​നു​മെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് മു​ന്നി​ൽ പ​രാ​തി പോ​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെി​രെ കേ​സെ​ടു​ത്ത് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സം​സ്ഥാ​ന ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ട് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും താ​ലൂ​ക്ക് ആസ്പത്രി എ​ന്ന ബോ​ർ​ഡ് വെ​ക്കു​ക​യ​ല്ലാ​തെ ഒ​രു പു​രോ​ഗ​തി​യോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല.

ആ​രോ​ഗ്യ​കേ​ന്ദ്രം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ടൗ​ണി​ൽ ത​ന്നെ മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റാ​ൻ സ്ഥ​ലം എം.​എ​ൽ.​എ​യാ​യ മു​ൻ ആ​രോ​ഗ്യ മ​ന്ത്രി ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോം റോ​ഡി​ൽ ഒ​രേ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​ട്ടി​ടം പ​ണി​യാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ടും അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, നി​ല​വി​ൽ ഈ ​പ​ദ്ധ​തി​യും നി​യ​മ​ക്കു​രു​ക്കി​ലാ​ണെ​ന്ന​റി​യു​ന്നു.

സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന കാ​ണി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ആസ്പത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. താ​ലൂ​ക്ക് ആസ്പത്രി​യാ​യി ഉ​യ​ർ​ത്തി എ​ട്ടു വ​ർ​ഷ​മാ​യി​ട്ടും

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ ഒ​രു മാ​റ്റ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.


Share our post

Kannur

പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ​ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ​ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ​ഗുളികകൾ കണ്ടെത്തിയത്.


Share our post
Continue Reading

Kannur

യുവാവിന്റെ മരണം ആസ്‌പത്രിയിലെ ചികില്‍സാപിഴവിനെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ: യുവാവിന്റെ മരണം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സാപിഴവിനെ തുടർന്നെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മൂന്നിനു രാത്രി 8.30നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവായ പി. നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: രസ്‌ന. മകള്‍: അനൈന. സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ. മൃതദേഹം ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.


Share our post
Continue Reading

Kannur

കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.

കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!