Connect with us

Breaking News

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Published

on

Share our post

പേരാവൂര്‍: വിഷുത്തലേന്ന് കുനിത്തലയില്‍ പടക്ക വില്പന ശാലക്ക് സമീപമുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തു.കുനിത്തലമുക്ക് സ്വദേശി കെ.പി.പ്രണവിനെ(23) മര്‍ദ്ദിച്ച കേസില്‍ കുനിത്തല സ്വദേശികളായ ദിബിന്‍,അഖിലേഷ്,അഭിനേഷ്,കെ.ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.പടക്കം വാങ്ങാനെത്തിയ പ്രണവിനെ മുന്‍ വൈരാഗ്യം വെച്ച് പ്രതികള്‍ വടിയും കല്ലും ഹെല്‍മെറ്റും വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

ആര്യപ്പറമ്പ് കൂട്ടക്കളം തെയ്യപ്പറമ്പില്‍ വെച്ച് മുഴക്കുന്ന് സ്വദേശി കെ.പി.അനുരാജിനും കുനിത്തല സ്വദേശി കെ.ജിഷ്ണുവിനും മര്‍ദ്ദനമേറ്റിരുന്നു.അനുരാജിനെ കൈവളകൊണ്ടും കൈകൊണ്ടും മര്‍ദ്ദിച്ച കേസില്‍ ജിഷ്ണു,നിപുണ്‍,രാകേഷ്,അഖിലേഷ് എന്നിവര്‍ക്കെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തിരുന്നു.അന്നേ ദിവസം തന്നെ ജിഷ്ണുവിനെ ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ച കേസില്‍ പ്രണവ്,അനുരാജ്,പ്രജിത്ത് തുടങ്ങി ഏഴു പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.ഏപ്രില്‍ നാലിനായിരുന്നു സംഭവം.മാര്‍ച്ച് 23ന് കുനിത്തല മൂപ്പന്‍ കാവിലെ തിറയുത്സവം നടക്കുന്ന ദിവസം കെ.പി.അനുരാജിന് മര്‍ദ്ദനമേറ്റിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് പിന്നീടുണ്ടായ അക്രമങ്ങളെന്ന് പോലീസ് പറഞ്ഞു.


Share our post

Breaking News

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Published

on

Share our post

റാന്നി: പമ്പ-എരുമേലി ശബരിമല പാതയില്‍ നാറാണംതോട് മന്ദിരം പടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പത്തിലധികം തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 3.15 ഓടെ യാണ് അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്.


Share our post
Continue Reading

Breaking News

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

Published

on

Share our post

ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായിരിക്കുന്നു. ഇതുവരെയായി കുട്ടി വീട്ടിലും എത്തിയിട്ടില്ല. കാണാതാകുന്ന സമയത്ത് നീല പൂക്കള്‍ പ്രിന്റ് ചെയ്ത ഷര്‍ട്ട്, കോഫി കളര്‍ ത്രീഫോര്‍ത്ത് എന്നിവ ധരിച്ചിട്ടുണ്ട്. ഉയരം 160 സെ.മീ, കറുപ്പ് നിറം, നടുവിരലില്‍ കറുത്ത പാട് എന്നിവ ഉണ്ട്. കണ്ടുകിട്ടുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2763337, 9497987203.


Share our post
Continue Reading

Breaking News

17കാരിയായ പോക്സോ കേസ് അതിജീവിത ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം

Published

on

Share our post

ഇരട്ടയാർ:  പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.

രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


Share our post
Continue Reading

Kerala6 hours ago

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

Kerala6 hours ago

കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

Kerala7 hours ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

KETTIYOOR8 hours ago

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ, കയ്യാലകളുടെ നിർമാണം പുരോഗമിക്കുന്നു

Kannur9 hours ago

കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

Breaking News10 hours ago

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Kerala10 hours ago

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

PERAVOOR11 hours ago

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Kerala11 hours ago

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Kerala12 hours ago

കതിരൂർ ബാങ്ക്‌–ഐ.വി ദാസ്‌ പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!