Connect with us

Kerala

നഗ്നദൃശ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധം ഉപേക്ഷിച്ചു; 14കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 18കാരൻ അറസ്റ്റിൽ

Published

on

Share our post

ചെങ്ങമനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശ്ശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്.മാർച്ചിലാണ് 14കാരി ആത്മഹത്യ ചെയ്തത്.

സോഷ്യൽ മീഡിയ വഴിയാണ് റോഷനുമായി പെൺകുട്ടി പരിചയപ്പെടുന്നത്. പ്രതി പെൺകുട്ടിയോട് നഗ്നദൃശ്യങ്ങൾ അയയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പെൺകുട്ടിയെ ലെെംഗികമായി അതിക്രമിച്ചെന്നും റിപ്പോർട്ടുണ്ട്. പിന്നീട് റോഷൻ പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ലെെംഗികാതിക്രമത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തെ തുടർന്ന് പ്രത്യേക പൊലീസ് ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഡി .വെെ .എസ്. പി .കെ ശിവൻകുട്ടി, ഇൻസ്പെക്ടർ കെ ബ്രിജുകുമാർ, എസ് .ഐമാരായ ടി .എം സൂഫി, ടി. കെ സുധീർ, ദീപ എസ് .നായർ, എ .എസ് .ഐ ബിനു മോൻ, എസ്. സി .പി ഒമാരായ കെ .വി ബിനോജ്, ജിനിമോൾ, ലിൻസൺ പൗലോസ് തുടങ്ങിയവരാണ് പ്രത്യേക ടീമിൽ ഉണ്ടായിരുന്നത്.


Share our post

Kerala

സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകൾ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്. ലഹരിക്കെതിരായ കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകളാണ്. 3.399 ഗ്രാം എം.ഡി.എം.എയും 6.475 കിലോ ഗ്രാം കഞ്ചാവും ഡി ഹണ്ടിൻ്റെ ഭാഗമായി പിടികൂടി. 2361 പേരെയാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 118 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 8468 കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഇതിൽ 8770 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 4.638 കിലോ ഗ്രാം എംഡിഎംഎയാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.


Share our post
Continue Reading

Kerala

ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി എട്ടു മാസം ഗർഭിണി

Published

on

Share our post

ആലുവ: എറണാകുളം ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പെൺകുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുവിനതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.


Share our post
Continue Reading

Kerala

സ്കൂളുകള്‍ അടച്ചു, ഇനി അവധിക്കാലം; കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുമ്ബോള്‍ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

Published

on

Share our post

പരീക്ഷകള്‍ കഴിഞ്ഞ് അവധിക്കാലമായതോടെ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും നിർദ്ദേശവുമായി കേരള പൊലീസ്. അവധിക്കാലത്ത് സ്വാഭാവികമായും കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നല്‍കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പൊലീസിന്റെ നിർദ്ദേശങ്ങള്‍

🚫ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.

🚫തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.

🚫വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.

🚫അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.

🚫അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യർത്ഥനകള്‍ സ്വീകരിക്കാതിരിക്കുക.

🚫ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.

🚫സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക.

🚫 ഓണ്‍ലൈൻ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.


Share our post
Continue Reading

Trending

error: Content is protected !!