Kannur
ഇത് റിയയുടെ കരങ്ങളിൽ തീർത്ത സ്വപ്നലോകം

ലക്ഷ്യങ്ങളില്ലാതെ നേടിയെടുക്കുന്ന അക്കാദമിക്സിനെയും ലക്ഷ്യബോധത്തോടെ ചെലവഴിക്കുന്ന ജീവിതവേളകളെയും ഗൗരവപൂർവ്വം വിലയിരുത്തി സ്വപ്ന സാക്ഷാത്കാരത്തെ പുണർന്നിരിക്കുകയാണ് കണ്ണൂർ സ്വദേശിനി റിയ റിഷാദ്.
ഹയർസെക്കൻഡറി പഠന കാലഘട്ടത്തിൽ തന്നെ ബാധിച്ച മടുപ്പിൽ നിന്നും പഠനത്തിൽ ഏറെ പിറകിലായി. ഈയിടക്ക് റിയക്ക് സുഹൃത്തിന്റെ സഹോദരിയുടെ ക്രാഫ്റ്റ് നിർമ്മാണത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചു. ഇതിലൂടെ അവർ തനിയെ തന്നിലെ ഉൾക്കഴിവിനെ തിരിച്ചറിയുകയായിരുന്നു.
അന്ന് ട്രെൻഡിങായി നിരത്തിലിറങ്ങുന്ന എക്സ്േപ്ലാഷൻ ബോക്സിന്റെ സമയമായിരുന്നു. ഉപ്പയുടെ ജോലി നഷ്ടപ്പെട്ട് ചെറിയ കൈതൊഴിലുമായി ഉമ്മ ജീവിതം നയിച്ചിരുന്ന ആ നേരങ്ങളിലൊക്കെയും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കണമെന്ന ശാഠ്യം റിയയുടെ ഉറക്കം കെടുത്തി.
ഹയർസെക്കൻഡറി പരീക്ഷ കഴിഞ്ഞതും റിയക്ക് ഒരു ബ്രേക്ക് ആവശ്യമായിരുന്നു. കുടുംബവും ചുറ്റുപാടും ഒന്നടങ്കം പേപ്പർ കീറിമുറിച്ചു സമയം കളയുന്നതിനെ വാതോരാതെ വിമർശിച്ചു.
തനിക്കേറ്റ ഓരോ വ്രണപ്പെടുത്തലുകളും അവൾക്ക് പൂർവാധികം ശക്തിയോടെ മുന്നോട്ടു കുതിക്കാനുള്ള ഇന്ധനങ്ങളായിരുന്നു.
ഓരോ വിരൽ ചൂണ്ടലുകളെയും അംഗീകാരങ്ങളാക്കി മാറ്റാനുള്ള പോരാട്ടമായിരുന്നു പിന്നീടുള്ള ഓരോ ചുവടും. ഉമ്മാക്ക് ആദ്യമായി വാങ്ങി നൽകിയ സ്വർണ വളകളായിരുന്നു തനിക്ക് മുന്നിൽ ചൂണ്ടയിട്ടവർക്കുള്ള അന്നത്തെ 20കാരിയുടെ മറുപടി. അവിടെനിന്നും സമൂഹത്തിന്റെ ആകുലതകൾ ആശംസകളായി മാറാൻ ഒട്ടും സമയമെടുത്തില്ല.
തുടർന്ന് ഡിസൈനിംഗ് മേഖലയിലെ തന്റെ ബിരുദ പഠനത്തിന്റെ സാമ്പത്തിക ബാധ്യത പരിപൂർണ്ണമായി കൈകാര്യം ചെയ്തതും റിയ തന്നെ.
ഇന്ത്യയിൽ നിന്നും യു.എ.ഇയുടെ ക്രാഫ്റ്റ് ലോകത്തിന്റെ അത്ഭുതവീചികളിലേക്ക് കുതിച്ചുയരാൻ അവൾക്ക് വലിയ കടമ്പകൾ വേണ്ടിവന്നില്ല. റിയയുടെ കോർപ്പറേറ്റ്- ലക്ഷ്യൂറിയസ് ഗിഫ്റ്റ് വണ്ടേഴ്സിന്റെ വിഭിന്നവും വ്യത്യസ്തവുമായ നിർമ്മാണ വൈഭവത്തിലാണ് കക്ഷിയുടെ കരവിരുത്.
ആവശ്യക്കാരുടെ ഒക്കേഷനുകൾക്കനുസൃതമായ നിറവും ശൈലിയും രൂപ ഭംഗിയും റിയയുടെ വാഗ്ദാനങ്ങളാണ്. ജോലിയുടെ ഇടവേളകളിൽ സഹധർമിണിയുടെ പദ്ധതിക്കുവേണ്ട സർവ്വ പിന്തുണയുമായി ഭർത്താവ് റിഷാദ് കൂടെയുണ്ട്. ഉമ്മയുടെ ചോർന്നുപോകാത്ത ആത്മവീര്യവും റിയയുടെ സംരംഭക പാതയിലെ വലിയ മുതൽക്കൂട്ട് തന്നെയാണ്.
Kannur
കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്
നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023 അഡ്മിഷൻ) എം എ/എം എസ് സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്