അഞ്ച് കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എം.ഡി.എം.എയും പിടികൂടി

Share our post

കണ്ണൂർ: പുല്ലൂപ്പിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചു ​ഗ്രാം എം.ഡി.എം.എയും കണ്ണൂർ ടൗൺ പൊലീസ് പിടികൂടി.

വ്യാഴം പുലർച്ചെ നാലിന് പുല്ലൂപ്പിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ കണ്ണാടിപ്പറമ്പ് ഭാ​ഗത്തുനിന്ന് വന്ന കെ.എൽ 22 കെ 9464 നമ്പർ കാറിൽനിന്നാണ് കഞ്ചാവും മറ്റ് ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്.

പൊലീസിനെ കണ്ടയുടൻ നിർമാണം നടക്കുന്ന ബൈപാസ് റോഡിലേക്ക് കയറ്റി കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. 1.052 കി.ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ചു കിലോ കഞ്ചാവ്, 5.8 ഗ്രാം എം.ഡി.എം.എ, രണ്ട് മൊബൈൽ ഫോൺ എന്നിവയാണ്‌ പിടികൂടിയത്.

കാറിന്റെ പിൻഭാഗം നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആർസി ഉടമ പാനൂർ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്‌. പാനൂർ സ്വദേശി കുറ്റ്യാട്ടൂർ സ്വദേശിക്ക് വാഹനം ലീസിന് നൽകിയിരുന്നതായിരുന്നു. ഇയാൾ മട്ടന്നൂർ സ്വദേശിക്ക്‌ വാഹനം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.

ര​ക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ടൗൺ ഇൻസ്പെക്ടർ പി .എ ബിനു മോഹൻ, എസ്ഐമാരായ സി .എച്ച് നസീബ്, ഇ .യു സൗമ്യ, അരുൺ നാരായണൻ, ലതീഷ്, എ.എസ്ഐ അജയൻ, സീനിയർ സിപിഒ രാജേഷ്, സി.പി.ഒ സുജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!