Connect with us

Kerala

കോവിഡ് കൂടുന്നു; വിലക്കിയ ആന്റിബയോട്ടിക്കുകളുടെ പട്ടികയുമായി ഐ.സി.എം.ആർ, ഉപയോ​ഗം നിയന്ത്രിക്കണം

Published

on

Share our post

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ. പുറത്തുവിട്ടു.

മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമായേക്കാം. അതിനാൽ, പ്രത്യേക ജാഗ്രത പുലർത്തണം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.

കഴിഞ്ഞയാഴ്ചമുതൽ രാജ്യത്ത് കോവിഡ് വർധിക്കുന്നുണ്ട്. തുടർന്ന് കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.

വിലക്കുള്ള ആന്റിബയോട്ടിക്കുകൾ

ലോപിനാവിർ-റിറ്റോണാവിർ
ഹൈഡ്രോക്സിക്ലോറോക്വിൻ
ഐവർമെക്റ്റിൻ
കോൺവാലെസെന്റ് പ്ലാസ്മ
മോൾനുപിരാവിർ
ഫാവിപിരാവിർ
അസിത്രോമൈസിൻ
ഡോക്സിസൈക്ലിൻ

പനിയും ചുമയും ശ്വാസകോശ രോ​ഗങ്ങളും പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തേ സമാന നിർദേശവുമായി എത്തിയിരുന്നു. പനിക്കും മറ്റു വൈറൽ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോ​ഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്. 

പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം നിർത്തിയില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരികയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐ.എം.എ. പറഞ്ഞിരുന്നു.

അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എ. നിർദേശിക്കുകയുണ്ടായി.

എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്?

ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.


Share our post

Kerala

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

Published

on

Share our post

ശബരിമല:ശബരിമലയിലേക്ക്‌ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവില്ല. തിരക്ക്‌ വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്‌. ക്രമീകരണങ്ങളിൽ തൃപ്‌തരായാണ്‌ തീർത്ഥാടകർ മലയിറങ്ങുന്നത്‌. ദിവസേന എത്തുന്ന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദർശനത്തിൽ പ്രതിസന്ധിയില്ല.

വെള്ളിയാഴ്‌ച മാത്രം 87216 തീർഥാടകരെത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത്‌ വെള്ളിയാഴ്‌ചയാണ്‌. ശനിയും തീർഥാടകരുടെ ഒഴുക്കായിരുന്നു. വൈകിട്ട്‌ ആറ്‌ വരെ 60,528 പേർ ശബരിമലയിൽ എത്തി. ഇതിൽ 8,931 പേർ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെയാണ്‌ എത്തിയത്‌. മണ്ഡലകാലം ആരംഭിച്ച്‌ എട്ട്‌ ദിവസം പിന്നിടുമ്പോൾ ആകെ എത്തിയവർ 5,98,841 ആയി. ഒരു ലക്ഷത്തിലേറെ തീർഥാടകരാണ്‌ മുൻ വർഷത്തേക്കാൾ കൂടുതലായി ശബരിമലയിൽ എത്തിയത്‌. വെർച്വൽക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂർ ദർശനം അനുവദിച്ചുമാണ്‌ സുഖദർശനം സാധ്യമാക്കിയത്‌.


Share our post
Continue Reading

Kerala

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Published

on

Share our post

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിലുള്ളവർക്ക് 27-ന് വൈകീട്ട് അഞ്ചുവരെ കോളേജ്, കോഴ്‌സ് ഓപ്ഷനുകൾ നൽകാം.പുതിയ കോളേജുകൾ വരുന്നമുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്മെന്റിനു പരിഗണിക്കില്ല. ട്രയൽ അലോട്മെന്റ് വെബ്‌സൈറ്റിൽ


Share our post
Continue Reading

Kerala

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Published

on

Share our post

തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ്ങിലേക്കും മറ്റ് പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കും 27-ന് സ്പെഷ്യൽ അലോട്മെന്റ് നടത്തും. റാങ്ക് പട്ടികയിലുള്ളവർക്ക് 26-ന് വൈകീട്ട് അഞ്ചുവരെ കോഴ്‌സ്, കോളേജ് ഓപ്ഷനുകൾ നൽകാം.മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്മെന്റുകൾ വഴി പ്രവേശനം നേടിയവർ കോളേജുകളിൽനിന്നുള്ള എൻ.ഒ.സി. ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.നേരത്തേ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഈ അലോട്മെന്റിൽ പരിഗണിക്കില്ല. അലോട്മെന്റ് ലഭിക്കുന്നവർ 28-നകം പ്രവേശനം നേടണം. വെബ്സൈറ്റ്: www.lbscetnre.kerala.gov.in


Share our post
Continue Reading

Kannur2 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur2 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR2 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY2 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala2 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY2 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala2 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala2 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala3 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

KOLAYAD4 hours ago

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!