Connect with us

Breaking News

ലബോറട്ടറി ടെക്നിഷ്യൻ റാങ്ക് പട്ടികയുടെ കാലാവധി തീരുമ്പോഴും നിയമനമില്ല

Published

on

Share our post

കണ്ണൂർ: ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് (2) പിഎസ്​സി റാങ്ക് പട്ടിക നോക്കുകുത്തിയായതോടെ ആശങ്കയിലായി ഉദ്യോഗാർഥികൾ. റാങ്ക് പട്ടികയുടെ കാലാവധി ഈമാസം 25ന് അവസാനിക്കെ മുൾമുനയിലാണു പട്ടികയിലുള്ള ഉദ്യോഗാർഥികൾ. രണ്ടര വർഷമായി പട്ടികയിൽ നിന്ന് ഒരു നിയമനവും നടന്നില്ല. 2020 മാർച്ചിൽ നിലവിൽ വന്ന റാങ്ക് പട്ടികയിൽ 2020 മേയ്ക്കു ശേഷം ഒരാളെപ്പോലും നിയമിക്കാതെയാണു പട്ടികയുടെ കാലാവധി കഴിയുന്നത്.

ജില്ലയിൽ 11 ഒഴിവുണ്ടായിട്ടും പ്രമോഷൻ നടത്തി അന്തർ ജില്ലാ സ്ഥലം മാറ്റം വഴി നികത്തുകയാണ് ചെയ്തത്. പിഎസ്​സി റാങ്ക് പട്ടിക നിലവിൽ വന്ന ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴിൽ സർക്കാർ പ്രഖ്യാപിച്ച 1200 തസ്തികയിൽ 300 എണ്ണം മാത്രമാണു സൃഷ്ടിച്ചത്. ഇതിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയുണ്ടായതുമില്ല.

സൗകര്യമുണ്ട്: തസ്തിക സൃഷ്ടിക്കാൻ തയാറാകാതെ ആരോഗ്യ വകുപ്പ്

ജില്ലയിലെ സർക്കാർ ആസ്പത്രികളിൽ ലാബ് സൗകര്യമുണ്ടായിട്ടും ലാബ് ടെക്നിഷ്യൻ തസ്തിക സൃഷ്ടിക്കാൻ തയാറാകാതെ ആരോഗ്യ വകുപ്പ്. പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ പലതും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ലാബ് ടെക്നീഷ്യൻമാരുടെ സേവനം അനിവാര്യവുമാണ്.

ഒരു ലാബ് ടെക്നിഷ്യൻ തസ്തിക പോലുമില്ലാത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ജില്ലയിലുണ്ട്. പല ബ്ലോക്ക് ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതിയിൽ മാറ്റമില്ല. റീജനൽ പബ്ലിക് ഹെൽത്ത് ലാബിൽ ആകെ 3 ലാബ് ടെക്നിഷ്യൻ തസ്തിക മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ടുകൾ പലതും വൈകിയാണു രോഗികൾക്കു ലഭ്യമാകുന്നത്.

പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ 24 മണിക്കൂർ ലാബ് സൗകര്യം ഏർപ്പെടുത്താൻ 7 ലാബ് ടെക്നിഷ്യൻ തസ്തികയെങ്കിലും അധികമായി വേണം. അതിനുളള പ്രൊപ്പോസൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ എത്തിയിട്ടുണ്ട്. അതിലും സർക്കാരിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 2 ലാബ് ടെക്നീഷ്യൻ തസ്തിക വേണം എന്നാണ് സർക്കാരിന്റെ ഉത്തരവെങ്കിലും ഒന്നു പോലും ഇല്ലാത്തവയും ജില്ലയിൽ ഉണ്ട്.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur25 mins ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY27 mins ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur31 mins ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur3 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur3 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala3 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur4 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR5 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur5 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY7 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!