Connect with us

Breaking News

ജില്ലയിലെ 35,285 കുട്ടികൾ എസ് .എസ് .എൽ .സി പരീക്ഷാഹാളിലേക്ക്

Published

on

Share our post

കണ്ണൂർ :ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777, അൺഎയ്ഡഡ് മേഖലയിൽ 1194, ടെക്‌നിക്കൽ മേഖലയിൽ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ പരീക്ഷ എഴുതുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ടെക്‌നിക്കൽ മേഖലയിലെ കുട്ടികളുടെ എണ്ണം യഥാക്രമം: തലശ്ശേരി 3736-10261-609-0-ആകെ 14606, കണ്ണൂർ 2690-4729-216-97-ആകെ 7732, തളിപ്പറമ്പ് 6713-5787-369-78-12947. തലശ്ശേരി 7171 പെൺകുട്ടികൾ, 7435 ആൺകുട്ടികൾ, കണ്ണൂർ 3855 പെൺകുട്ടികൾ, 3877 ആൺകുട്ടികൾ, തളിപ്പറമ്പ് 6306 പെൺകുട്ടികൾ, 6641 ആൺകുട്ടികൾ എന്നിവർ പരീക്ഷ എഴുതും.

പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാവുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അറിയിച്ചു. ജില്ലയിൽ തലശ്ശേരി 76, കണ്ണൂർ 35, തളിപ്പറമ്പ് 87 എന്നിങ്ങനെ ആകെ 198 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാർ, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 2412 ഇൻവിജിലേറ്റർമാർ എന്നിവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

597 കുട്ടികൾ സ്‌ക്രൈബിനെയും 94 പേർ ഇൻറർപ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് എയ്ഡഡ് മേഖലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂർ എച്ച്എസ്എസ് ആണ് 1162 കുട്ടികൾ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ ആണ് 599 കുട്ടികൾ. സർക്കാർ മേഖലയിൽ കണ്ണൂരിലെ എകെജിഎസ് ജിഎച്ച്എസ്എസ് പെരളശ്ശേരി

499 കുട്ടികളെയും തലശ്ശേരിയിലെ ജിവിഎച്ച് എസ്എസ് കതിരൂർ 366 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു. എയ്ഡഡ് മേഖലയിൽ കണ്ണൂരിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി 1100 കുട്ടികളെയും തളിപ്പറമ്പിലെ സീതിസാഹിബ് എച്ച്എസ്എസ് 920 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു.

സമയവിവര പട്ടിക

മാർച്ച് ഒമ്പത് വ്യാഴം രാവിലെ 9.30 മുതൽ 11.15 വരെ: ഒന്നാം ഭാഷ പാർട്ട് ഒന്ന്-മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷനൽ ഇംഗ്ലീഷ്/അഡീഷനൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയൻറൽ-ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയൻറൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
മാർച്ച് 13 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-രണ്ടാം ഭാഷ ഇംഗ്ലീഷ്
മാർച്ച് 15 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 17 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-രസതന്ത്രം
മാർച്ച് 20 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-സോഷ്യൽ സയൻസ്
മാർച്ച് 22 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ജീവശാസ്ത്രം
മാർച്ച് 24 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-ഊർജ്ജതന്ത്രം
മാർച്ച് 27 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-ഗണിതശാസ്ത്രം
മാർച്ച് 29 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ഒന്നാം ഭാഷ പാർട്ട് രണ്ട്-മലയാളം/തമിഴ്/കന്നട/സ്‌പെഷൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/അറബിക് ഓറിയൻറൽ-രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/സംസ്‌കൃതം ഓറിയൻറൽ-രണ്ടാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്).


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!