പുളിങ്ങോം മഖാം ഉറൂസിന് ഇന്ന് തുടക്കം

Share our post

ചെറുപുഴ: ഉത്തര കേരളത്തിലെ പ്രശസ്തമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്നു രാവിലെ ഉറൂസ്‌ നഗറിൽ പതാക ഉയരുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നു രാവിലെ 9ന് സ്വാഗതസംഘം ചെയർമാൻ കെ. ശുക്കൂർ ഹാജി പതാക ഉയർത്തും. പുതുക്കി നിർമ്മിച്ച കടയക്കരപ്പള്ളി പാണക്കാട് സയ്യദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

രാത്രി 8 മുതൽ മതപ്രഭാഷണം. 8.30 ന് ഓൾ കേരള ദഫ് കളി മത്സരം. 3 ന് ഖത്തം ദുഅ മജ്ലിസ്. പാണക്കാട് സയ്യദ് മുഖ്താർ അലി ശിഹാബ് തങ്ങൾ ദുആ യ്ക്ക് നേതൃത്യം നൽകും. 4ന് രാവിലെ 11ന് കുരുടൻ ചാൽ ശുഹദാക്കളുടെ മഖ്ബറ സിയാറത്തിന് സ്വഹാബുദ്ദീൻ യമാനി ലക്ഷദ്വീപ് നേതൃത്വം നൽകും. 5 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം.

4.30ന് നടക്കുന്ന സൗഹൃദ സംഗമത്തിൽ മത- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമാപന കൂട്ടു പ്രാർത്ഥനയ്ക്ക് പാണക്കാട് സയ്യദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 6 ന് അസർ നിസ്കാരാനന്തരം വൈകുന്നേരം 4ന് ഉസ്മാൻ മൗലവി വയനാടിന്റെ നേതൃത്വത്തിലുള്ള മൗലീദ് പാരായണത്തോടെ സമാപിക്കും.വാർത്താസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് കെ. ശുക്കൂർ, ജനറൽ സെക്രട്ടറി ബഷീർ അൻശിദി, സെക്രട്ടറി അശറഫ് ഹാജി, എൻ.എം. മഹമൂദ് ഹാജി എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!