കോവളത്ത് പുതുവത്സരദിനത്തില്‍ മയക്കുമരുന്ന് കച്ചവടത്തിന് ശ്രമം;എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍
കോവളം: കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്നുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു.
ചാക്ക ഐ.ടി.ഐ.ക്കു സമീപം താമസിക്കുന്ന ഗംഗ(20), സുഹൃത്തുക്കളായ ബീമാപള്ളി മാമൂട്ട് വിളാകം സ്വദേശി ഹാഷിം(27), ചിറയിന്‍കീഴ് അരൂര്‍ കൊട്ടാരം തുരുത്ത് അല്ഫര്ജ് സ്കൂളിന് സമീപം പടിഞ്ഞാറ്റുവിളവീട്ടില് അസര്‍(29) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവരുടെ പക്കല്‍നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയത്.
