വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Share our post

വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങള്‍ കലാപത്തില്‍ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേര്‍ന്നതായും കണ്ടെത്തി. യോഗം ചേര്‍ന്നത് കോട്ടപ്പുറം സ്‌കൂളില്‍ എന്നാണ് സംശയം. ഇന്റലിജന്‍സ് കൂടുതല്‍ വിവരശേഖരണം ആരംഭിച്ചു. അതേസമയം എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വിഴിഞ്ഞം സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

പോലീസ് സ്റ്റേഷനടക്കം ആക്രമിച്ച് കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും തുടര്‍ച്ചയായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയിലെ മുന്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പി.എഫ്‌.ഐക്കാര്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!