മതം മാറിയാൽ വിവാഹം ചെയ്യാം, പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിച്ച ശേഷം മതം മാറാൻ നിർബന്ധിച്ച യുവാവ് പിടിയിൽ

Share our post

ബംഗളൂരു : നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം മതം മാറാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യയിലെ നാഗമംഗല ടൗണിലാണ് സംഭവം. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും, മതം മാറാൻ ആവശ്യപ്പെടുകയും ചെയ്ത കുറ്റത്തിന് മുസ്ലീം സമുദായത്തിൽപ്പെട്ട യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമവും പോക്‌സോയും ചുമത്തിയാണ് കേസെടുത്തത്.

പെൺകുട്ടിയുടെ പിതാവാണ് പോലീസ്സിൽ പരാതി നൽകിയത്. വീട്ടിൽ മകൾ അസ്വസ്ഥയായി കാണപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് പിതാവ് പറയുന്നു. യുനാസ് പാഷ എന്ന യുവാവ് നിരന്തരം സംസാരിച്ച് പെൺകുട്ടിയെ ആകർഷിക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടിയ്ക്ക് ഇയാൾ ഓപ്പോ മൊബൈൽ ഫോണും സിമ്മും നൽകി.

ഫോണിൽ വിളിച്ചതോടെ പെൺകുട്ടിയും യുവാവും അടുത്തു.വാട്സാപ്പ് വീഡിയോ കാളിലൂടെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പെൺകുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തിയപ്പോൾ നേരിട്ടെത്തുകയായിരുന്നു. വീട്ടിലുള്ളവരെ ഉറക്കികിടത്താൻ ഉറക്കഗുളികയും ഇയാൾ പെൺകുട്ടിക്ക് നൽകി. ഉറക്കഗുളികകൾ സാമ്പാറിൽ കലർത്തി കുടുംബത്തെ മുഴുവൻ ഉറക്കാനാണ് ഇയാൾ ആവശ്യപ്പെട്ടത്. പീഡനശേഷം പെൺകുട്ടിയോട് വിവാഹം കഴിക്കാൻ മതം മാറണമെന്നും യുവാവ് ആവശ്യപ്പെട്ടതായി പരാതിയിൽ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!