Connect with us

Breaking News

വയറിംഗ് പരിശോധനയ്ക്കായുള്ള സുരക്ഷ ജീവൻ സമിതി നിശ്ചലം : ‘ജീവന് എന്ത് സുരക്ഷ”

Published

on

Share our post

കണ്ണൂർ:വയറിംഗ് മേഖലയിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ലാ തലത്തിൽ രൂപീകരിച്ച സുരക്ഷ ജീവൻ സമിതി നിശ്ചലം.സർക്കാർ 2004 ൽ പ്രഖ്യാപിച്ച സമിതി പത്തുവർഷം കഴിഞ്ഞാണ് കണ്ണൂർ ജില്ലയിൽ രൂപം കൊണ്ടത്. കളക്ടർ അദ്ധ്യക്ഷനായുള്ള സമിതിയിൽ പൊലീസ് സൂപ്രണ്ട്,ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ,വിവിധ സംഘനാ പ്രതിനിധികൾ എന്നിവരാണ് സമിതിയിലുള്ളത്. സമിതി രൂപീകരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങലൊന്നും നടന്നില്ലെന്ന് മേഖലയിലുള്ളവർ പറഞ്ഞു.

തുടർന്ന് 2019 ൽ സമിതി പുനസംഘടിപ്പിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല.സമിതിയുടെ നേതൃത്വത്തിൽ പരിശോധന പോലുമില്ലാത്തതിനാൽ അശാസ്ത്രീയ വയറിംഗ് രീതികളും അതിന് പിന്നാലെ അപകടങ്ങളും പതിവാണ്.കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് പട്ടുവത്തെ ഒരു ഫാമിൽ ഇതര സംസ്ഥാന തൊഴിലാളി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചിരുന്നു. അശാസ്ത്രീയമായ വയറിംഗിനിടയിലാണ് ഈ അപകടമുണ്ടായതെന്ന് മേഖലയിലെ തൊഴിലാളികൾ ആരോപിക്കുന്നു.സിവിൽ കോൺട്രാക്ടർമാരുടെ കടന്നുകയറ്റം മേഖലയിൽ ഇത്തരം പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.

വയറിംഗിന്റെ ശാസ്ത്രീയ വശങ്ങളൊന്നും തന്നെ അറിയാത്ത ചില ഇതര സംസ്ഥാന തൊഴിലാളികളെ ജോലിയേൽപ്പിച്ച് സുരക്ഷിതമല്ലാത്ത രീതിയൽ വയറിംഗ് നടത്തി വരുന്നതാണ് പ്രധാന പ്രശ്നം.ഇത് പരിശോധിക്കേണ്ട സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കാത്തത് മുതലെടുത്താണ് ഇത്തരം പ്രവൃത്തികൾ ഇപ്പോഴും തുടരുന്നത്.കൈമലർത്തി കളക്ടറുംആറ് മാസം മുൻപ് വയറിംഗ് തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ടറെ ബന്ധപ്പെട്ട് സമിതി പുന‌സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ആവശ്യപ്പെട്ട ലിസ്റ്റ് ഉൾപ്പെടെ നൽകിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ലൈസൻസില്ലാത്തവർ ജോലി ചെയ്യുന്ന സ്ഥിതി വരെ മേഖലയിലുണ്ടെന്നാണ് ആക്ഷേപം.

വയർമാൻമാർ പറയുന്നുസാങ്കേതിക വിദഗ്ദർ എന്ന നിലയിൽ പ്രത്യേക ക്ഷേമനിധി കെട്ടിട പ്ലാൻ സമർപ്പിക്കുമ്പോൾ ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ ലൈസൻസ് കോപ്പിക്കായി നിയമ നിർമ്മാണംക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം വർഷങ്ങളായി സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കുന്നില്ല.അതുകൊണ്ട് തന്നെ വയറിംഗ് മേഖലയിൽ നടക്കുന്ന വിവിധ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുന്നില്ല.കളക്ടറെ നേരിട്ട് കണ്ട് സമിതി പുനസ്ഥംഘടിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആറ് മാസമായിട്ടും നടപടിയില്ല.കെ.ആർ.ഗോവിന്ദൻ,സെക്രട്ടറി കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസർ അസോസിയേഷൻ


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വ​യ​നാ​ട്ടി​ൽ യു​.ഡി.​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി;അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

Published

on

Share our post

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു.​ഡി​.എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും.സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം.പാ​ൽ, പ​രീ​ക്ഷ, പ​ത്രം, വി​വാ​ഹം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.അ​തേ​സ​മ​യം, രാ​വി​ലെ ബ​ത്തേ​രി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Trending

error: Content is protected !!