ഡി.വെെ.എഫ്.ഐ നേതാവിന് നേരെ എസ്.ഡി.പി.ഐ വധശ്രമം

Share our post

തൃശൂര്‍ : സി.പി. എം കേച്ചേരി ലോക്കൽ കമ്മറ്റി അംഗവും, ഡി.വൈ.എഫ് .ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയുമായ കെ .എ. സെയ്ഫുദ്ദീന് നേരെ എസ് .ഡി .പി.ഐ ആക്രമണം. മാരകമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെയ്ഫുദ്ദീനെ ത്യശൂർ അമല ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കേച്ചേരിയിൽ ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന”ഗ്രാമോൽസവം” പരിപാടിയുടെ സാംസ്കാരിക പരിപാടി നടക്കുന്നതിനിടെ രാത്രി പത്ത് മണിയോടെ സംഘർഷം സൃഷ്ടിക്കാൻ
മദ്യ ലഹരിയിൽ എസ്ഡി. പി .ഐ ക്രിമിനലുകൾ ശ്രമിച്ചിരുന്നു. സംഘാടകർ ഇവരെ ഒഴിവാക്കി വിട്ടതിൻ്റെ പ്രതികാരമായിട്ടാണ് രാത്രി 12.30 യോടെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന സൈഫുദ്ദീനെ മണലിയിൽ വെച്ച്ആക്രമിസംഘം വെട്ടിപ്പരിക്കേൽപിച്ചത്. കേച്ചേരിയിൽ നടന്ന സംഘർഷത്തിനിടെ പിടിച്ച് മാറ്റാനെത്തിയ സംഘാടക സമിതി കൺവീനറും, സി.പി.എം ഏരിയാ കമ്മറ്റിയംഗവുമായ എം .ബി .പ്രവീണി (45) ന് നിലത്ത് വീണ് മൂക്കിന് പരിക്കേറ്റിരുന്നു.സംഭവത്തിൽ എസ് .ഡി .പി.ഐ പ്രവർത്തകനായ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.ഇതിന് ശേഷമാണ് സൈഫുദ്ദിന് നേരെ ആക്രമണമുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!