Connect with us

Breaking News

സ്വകാര്യ ആസ്പത്രികളിലെ അമിത നിരക്ക്: നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

Published

on

Share our post

കണ്ണൂർ: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആസ്പത്രികൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ഓരോ ജില്ലകളിലും രൂപീകരിച്ചിട്ടുള്ള ജില്ലാ രജിസ്​റ്ററിംഗ് അതോറി​റ്റികൾക്ക് കൈമാറാനാണ് തീരുമാനം. ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 പ്രകാരം രജിസ്​റ്ററിംഗ് അതോറി​റ്റി പരാതികൾ അന്വേഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രികളോട് റിപ്പോർട്ട് തേടി അടിയന്തര നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

നിലവിൽ നിസ്സാര പനിയും ജലദോഷവുമടക്കമുള്ള രോഗങ്ങളുമായി എത്തുന്നവർക്ക് പോലും സ്വകാര്യ ആസ്പത്രികളിൽ കഴുത്തറപ്പൻ ബില്ലാണ് അടക്കേണ്ടി വരുന്നതെന്ന പരാതിയാണുള്ളത്. മരുന്നുൾപ്പെടെ ആയിരം രൂപയ്ക്കടുത്ത് ചെലവ് വരും. ഗവ. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും കാത്തിരിക്കേണ്ടി വരുന്നതുമെല്ലാമാണ് സ്വകാര്യ ആശുപത്രികൾക്ക് ഗുണകരമാകുന്നത്. സ്വകാര്യ ആസ്പത്രിയിലെ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്ക് നിയന്ത്റിക്കാനും ഏകീകരിക്കാനും വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിരുന്നില്ല.

ഫീസ് നിരക്ക്കേരള ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 പ്രകാരം 2019 മുതൽ കേരളത്തിലെ സ്വകാര്യ ആസ്പത്രികൾ ഉൾപ്പെടെയുള്ള എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളുടെയും ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഈ ആക്ട് പ്രകാരം ലാബുകളുടെയും ആശുപത്രികളുടെയും രജിസ്‌ട്രേഷന് അതാതു ക്ലിനിക്കൽ സ്ഥാപനങ്ങളിൽ നിന്ന് നൽകി വരുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് പ്രദർശിപ്പിക്കണം. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ സ്ഥാപനത്തിൽ ശ്രദ്ധിക്കപെടുന്ന സ്ഥലത്ത് വെബ്സൈറ്റിലും നിരക്ക് പ്രദർശിപ്പിക്കണം. എന്നാൽ സ്വകാര്യ ആസ്പത്രികളിലൊന്നും ഇത്തരത്തിൽ നിരക്ക് സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

നിബന്ധനകളുണ്ട്

ഫീസ് നിരക്ക് ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം

സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ് സൈ​റ്റിലും നിരക്ക് പ്രസിദ്ധീകരിക്കണം

ലാബുകൾ,​ ക്ളിനിക്കുകൾ എന്നിവയിലും ഫീസ് നിരക്ക് പ്രദർശിപ്പിക്കണം


Share our post

Breaking News

ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Published

on

Share our post

വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Trending

error: Content is protected !!