വനം വകുപ്പിന് നിരീക്ഷണത്തിന് ജീപ്പുകൾ: ക്വട്ടേഷൻ ക്ഷണിച്ചു

Share our post

ഇരിട്ടി : ആറളം പുനരധിവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായ വിവിധ ബ്ലോക്കുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിന് മൂന്ന് മാസത്തേക്ക് രണ്ട് മഹീന്ദ്ര ജീപ്പുകൾ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 27 വൈകീട്ട് മൂന്ന് മണി. ഫാമിനകത്തുള്ള വാഹന ഉടമകൾക്കും, തദ്ദേശവാസികളായ പട്ടിക വർഗ്ഗക്കാർക്കും പ്രത്യേക മുൻഗണന. വിലാസം: പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി, സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്ക്, കണ്ണൂർ- 670002. ഫോൺ : 04972700357.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!