നാലമ്പല യാത്രയുമായി കണ്ണൂരിൽ നിന്നും കെ.എസ്.ആർ.ടി.സി

Share our post

കണ്ണൂർ : രാമായണമാസമായ കർക്കടകത്തിൽ തീർഥാടകർക്കായി നാലമ്പലയാത്രയുമായി കെ.എസ്.ആർ.ടി.സി. ജൂലായ് 16 മുതൽ ഓഗസ്റ്റ്‌ 17 വരെ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവ സന്ദർശിക്കും. കുറഞ്ഞ ചെലവിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽനിന്നാണ് സർവീസ്. തീർഥാടകർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്.

റസിഡൻഷ്യൽ ഗ്രൂപ്പുകൾക്കും സാമൂഹിക കൂട്ടായ്മകൾക്കും പ്രത്യേക ബുക്കിങ് സൗകര്യം ലഭിക്കും. ഫോൺ: കണ്ണൂർ- 9496131288, 8089463675, 9048298740, പയ്യന്നൂർ- 9745534123, 8075823384

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!