ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ജൂലൈ 18 വരെ അപേക്ഷിക്കാം

Share our post

കണ്ണൂർ : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്. ട്രേഡുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവേറജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ, ക്യാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ. പ്രായപരിധിയില്ല. അപേക്ഷാ ഫോം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും 100 രൂപയ്ക്ക് ലഭിക്കും. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാ ഫീസ്. www.fcikerala.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നവർ പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ്.ബി.ഐ ശാഖയിൽ മാറാവുന്ന ഡി.ഡി എടുക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം താൽപര്യമുള്ള സെന്ററിൽ നൽകുക. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണനാ ക്രമത്തിൽ ആറ് കോഴ്സുകൾക്ക് വരെ അപേക്ഷിക്കാം. ഫോൺ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ കാര്യാലയം-0471 2310441, കണ്ണൂർ-0497 2706904, ഉദുമ- 0467 2263347.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!